റാഫേല്‍ ഇടപാടിനെ ചൊല്ലി കോണ്‍ഗ്രസ് ബിജെപി വാക്പോര്
Update: 2018-04-29 13:23 GMT
രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇടപാടിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കി
റാഫേല്‍ ഇടപാടിനെച്ചൊല്ലി പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ബിജെപി വാക്പോര്. രാജ്യസുരക്ഷയെ ബാധിക്കുന്നതിനാല്‍ ഇടപാടിന്റെ വിശദവിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ വ്യക്തമാക്കി. എന്നാല്‍ ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി. പാര്‍ലമെന്റ് ഇന്നത്തേക്ക് പിരിഞ്ഞു.