ഡല്‍ഹി ഭരണത്തോട് ഉദ്യോഗസ്ഥ നിസഹകരണം; എഎപി രാജ്യവ്യാപക പ്രതിഷേധത്തിന്
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ വസതിയില്‍ചേര്‍ന്ന യോഗത്തിനിടെ ചീഫ് സെക്രട്ടറിയെ എഎപി എംഎല്‍എമാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ സമരം ആരംഭിച്ചത്....
ചീഫ് സെക്രട്ടറിയെ എം എല്‍ എമാര്‍ മര്‍ദ്ദിച്ചെന്ന പരാതിക്ക് പിന്നാലെ ഡല്‍ഹിയില്‍ ശക്തമായ ഭരണ പ്രതിസന്ധിയും അധികാരത്തര്‍ക്കവും ആഞ്ചാം ദിവസത്തിലേക്ക് കടന്നു. വിഷയത്തില്‍ ഇന്ന് ആംആദ് മി പാര്‍ട്ടി രാജ്യവ്യാപകമായി പ്രതിഷേധിക്കും. സര്‍ക്കാരിനോടുള്ള ഉദ്യോഗസ്ഥ നിസ്സഹകരണം ചൂണ്ടിക്കാട്ടി ഇന്നലെ എഎ പി നേതൃത്വം ലഫ്.ഗവര്‍ണറെ കണ്ടു.
മൂന്ന് ദിവസമായി ഉദ്യോഗസ്ഥര്‍ ഭരണത്തോട് സഹകരിക്കുന്നില്ലെന്നാണ് എഎപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഈ തുടര്‍ന്നാല്‍ കടുത്ത ഭരണ പ്രതിസന്ധിയായിരുക്കും ഡല്‍ഹിയില്‍ രൂപപ്പെടുക. ഉദ്യോഗസ്ഥ നിസ്സഹകരണം ഒഴിവാക്കാന്‍ വേണ്ടത് ചെയ്യാമെന്ന് ലഫ്. ഗവര്‍ണര്‍ ഉറപ്പ് നല്‍കിയെന്നും ഇന്നലെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കിയിരുന്നു.
വിഷയത്തില്‍ എഎ പിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോരും തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ ഡല്‍ഹി പോലീസ് പരിശോധന നടത്തി സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തത് മോദി സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണെന്ന് ആണെന്ന് എഎപി ആരോപിച്ചു. ഈ സഹാചര്യത്തിലാണ് ഇന്ന് ഡല്‍ഹിയുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ എം എല്‍ എമാര്‍ മര്‍ദിച്ചെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് എഎപി എം എല്‍ എമാര്‍ ഇപ്പോള്‍ റിമാന്റിലാണ്.