ചരക്കുസേവന നികുതി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കും: തോമസ് ഐസക്
Update: 2018-05-08 12:24 GMT
ചരക്ക് സേവന നികുതി സമ്പ്രദായത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും.
ചരക്കുസേവന നികുതി ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇന്ന് ചേരുന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തിന് മുന്നോടിയായാണ് തോമസ് ഐസകിന്‍റെ പ്രതികരണം. കേരളത്തിന്‍റെ നികുതി കണക്കുകള്‍ സ്വന്തം നിലക്ക് സൂക്ഷിക്കാന്‍ അവകാശം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. ജിഎസ്ടി കമ്പനിയുടെ ചിലവുകള്‍ കേന്ദ്രം തന്നെ പൂര്‍ണമായും വഹിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെടുമെന്ന് തോമസ് ഐസക് പറഞ്ഞു.