'ഇന്ത്യ'ക്ക് വരന്‍ സ്റ്റാലിന്‍

Update: 2018-05-08 20:42 GMT
'ഇന്ത്യ'ക്ക് വരന്‍ സ്റ്റാലിന്‍
Advertising

തഞ്ചാവൂരുകാര്‍ക്ക് ഇന്ന് ഇന്ത്യയുടെ വിവാഹമായിരുന്നു.

ഒരു പേരിലെന്തിരിക്കുന്നുവെന്ന് നമ്മള്‍ ചോദിച്ചേക്കാം.. എന്നാല്‍ തങ്ങളുടെ നാട്ടുകാരിയായ 24 കാരിയുടെ വിവാഹം തഞ്ചാവൂരുകാര്‍ക്ക് ഇന്ന് ഇന്ത്യയുടെ വിവാഹമായിരുന്നു.

ജനിച്ച രാജ്യത്തിന്റെ പേര് തന്നെ സ്വന്തം പേരായ അപൂര്‍വ ചിലരില്‍ ഒരാളാണ് ഈ പെണ്‍കുട്ടി. സ്വാതന്ത്ര സമരസേനാനിയായ പിതാവ് രാജ്യസ്നേഹത്താല്‍ രാജ്യത്തിന്റെ പേരിട്ടുവിളിച്ച മകളുടെ വിവാഹം തഞ്ചാവൂര്‍ നിവാസികള്‍ ആഘോഷപൂര്‍വം കൊണ്ടാടി. നാട്ടുകാരന്‍ തന്നെയായ ജെ സ്റ്റാലിന്‍ ആണ് ഇന്ത്യയുടെ വരന്‍. ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് ഇന്ത്യ.

സജീവ സാമൂഹ്യ പ്രവര്‍ത്തകനും പെയിന്ററും നാടകപ്രവര്‍ത്തകനുമായിരുന്നു ഇന്ത്യയുടെ അച്ഛന്‍ പരേതനായ ആര്‍ ഇളങ്കോവന്‍. ഇന്ത്യയെന്ന പേര് നല്‍കിയ കൌതുകം അവള്‍ക്ക് നല്‍കിയ പ്രശസ്തി കുറച്ചല്ല. സ്കൂളിലും കോളേജിലും ചെന്നിടത്തുമെല്ലാം അവള്‍ ശ്രദ്ധിക്കപ്പെട്ടു.

ചിലപ്പോഴെല്ലാം പേരിന്റെ പേരില്‍ കുട്ടികള്‍ കളിയാക്കിയിട്ടുണ്ടെങ്കിലും ഒരിക്കലും വിഷമം തോന്നിയിട്ടില്ലെന്ന് പറയുന്നു ഇന്ത്യ.

Tags:    

Similar News