നയതന്ത്ര വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പരിപാടി വിവാദമാക്കിയ നടപടി ഹീനം: മോദിക്കെതിരെ മണിശങ്കര്‍ അയ്യര്‍

Update: 2018-05-08 19:19 GMT
Editor : Sithara
നയതന്ത്ര വിദഗ്ധര്‍ പങ്കെടുത്ത സ്വകാര്യ പരിപാടി വിവാദമാക്കിയ നടപടി ഹീനം: മോദിക്കെതിരെ മണിശങ്കര്‍ അയ്യര്‍
Advertising

മന്‍മോഹന്‍ സിംഗ് അടക്കമുള്ളവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച നരേന്ദ്ര മോദിയുടെ നടപടി രാജ്യത്തിന് നാണക്കേടാണെന്ന് മണിശങ്കര്‍ അയ്യര്‍

നയതന്ത്ര രംഗത്തെ വിദഗ്ധര്‍ ഒത്തുചേര്‍ന്ന തന്‍റെ വീട്ടിലെ സ്വകാര്യ പാര്‍ട്ടി വിവാദമാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി അത്യന്തം ഹീനമാണെന്ന് മണിശങ്കര്‍ അയ്യര്‍. മുന്‍ പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്‍മൂദ് ഖസൂരി തന്റെ സഹപാഠി കൂടിയാണ്. ഇന്ത്യയില്‍ വരുമ്പോഴെല്ലാം തന്‍റെ അതിഥിയാണ് ഖസൂരി. ഇന്ത്യ - പാക് വിഷയത്തില്‍ അനുഭവജ്ഞാനമുള്ളവര്‍ ഒത്തുചേര്‍ന്ന് ഇന്ത്യയുടെ ചിന്തകള്‍ ഖസൂരിയുമായി സ്വതന്ത്രമായി പങ്കുവെക്കുക മാത്രമാണ് ചെയ്തത്. ഇതില്‍ പങ്കെടുത്ത മന്‍മോഹന്‍ സിംഗ് അടക്കമുള്ളവരെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിച്ച നരേന്ദ്ര മോദിയുടെ നടപടി രാജ്യത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മീഡിയവണ്‍ പ്രതിനിധിയുമായുള്ള അഭിമുഖത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.

Full View

ഡിസംബര്‍ ആറിന് തന്‍റെ വീട്ടില്‍ നടന്നത് ഡിന്നര്‍ പാര്‍ട്ടി മാത്രമെന്ന് മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. അത് രഹസ്യ മീറ്റിംഗും ഗൂഢാലോചനയുമായി ചിത്രീകരിക്കുന്നത് ഹീനമായ നടപടിയാണ്. പങ്കെടുത്തവരെയെല്ലാം ഇമെയില്‍ അയച്ചാണ് ക്ഷണിച്ചത്. തന്‍റെ ഡിന്നര്‍ പാര്‍ട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയെ അറിയിച്ച് നടത്താനാവില്ല. മുന്‍പാക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് ഖസൂരി തന്‍റെ സഹപാഠിയാണ്. ഇന്ത്യ-പാക് വിഷയങ്ങളില്‍ അനുഭവജ്ഞാനമുള്ള ചിലര്‍ ഒത്തുചേരുക മാത്രമാണ് ചെയ്തത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ചിന്തകള്‍ കൈമാറാനാണ് ശ്രമിച്ചത്.

അഹ്മദ് പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മോദിയുടെ ആരോപണം വര്‍ഗീയ വിഭജനം ലക്ഷ്യമിട്ടാണ്. അഹ്മദ് പട്ടേല്‍ എന്ന മുസ്‍ലിം ഗുജറാത്ത് മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നം? മോദിയുടെ നടപടി നയതന്ത്ര രംഗത്ത് മാത്രമല്ല ഇന്ത്യന്‍ ജനാധിപത്യത്തിലും പ്രത്യാഘാതമുണ്ടാക്കും. പ്രധാനമന്ത്രി പാര്‍ലമെന്‍റിലെത്തി മാപ്പ് ജനങ്ങളോട് മാപ്പ് പറയണമെന്നും മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News