ജിഎസ്‍ടി: സേവന നികുതി പിരിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നത തുടരുന്നു

Update: 2018-05-09 04:34 GMT
Editor : Sithara
ജിഎസ്‍ടി: സേവന നികുതി പിരിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നത തുടരുന്നു
Advertising

ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ കേന്ദ്രം തുടരുമ്പോഴും സംസ്ഥാനങ്ങളുമായുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്

ജിഎസ്ടി പ്രാവര്‍ത്തികമാകുമ്പോള്‍ സേവന നികുതി പിരിക്കുന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ ജിഎസ്ടി കൌണ്‍സിലിന്റെ രണ്ടാം യോഗത്തിലും ധാരണയായില്ല. മേഖലകളാക്കി തിരിച്ച് നികുതി ഇളവുകള്‍ നല്‍കുന്നതില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പ് കൌണ്‍സില്‍ അംഗീകരിച്ചു. ഇതേതുടര്‍ന്നുള്ള നഷ്ടം നികത്തുന്നതിനായി സാമ്പത്തിക സഹായം നല്‍കുന്ന കാര്യത്തില്‍ ധാരണയായി.

അടുത്ത ഏപ്രിലില്‍ തന്നെ ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ കേന്ദ്രം തുടരുമ്പോഴും സംസ്ഥാനങ്ങളുമായുള്ള അഭിപ്രായ ഭിന്നതകള്‍ തുടരുകയാണ്. 50 ലക്ഷം മുതല്‍ ഒന്നരകോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങളില്‍ നിന്ന് കേന്ദ്രം സേവന നികുതി പിരിക്കുന്നത് സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. സേവന നികുതിയുടെ പരിധിക്ക് കീഴില്‍ വരുന്ന വ്യാപാര മേഖലകള്‍ സംബന്ധിച്ചും അഭിപ്രായ ഭിന്നതയുണ്ട്.

നികുതി പിരിവ് സംബന്ധിച്ച ചര്‍ച്ച അടുത്ത യോഗത്തിലും തുടരും. ജിഎസ്ടി പ്രാവര്‍ത്തികമാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം, നികുതി നിരക്ക്, അഭിപ്രായ ഭിന്നതയുള്ള മറ്റ് വിഷയങ്ങള്‍ ഒക്ടോബര്‍ 17, 18, 19 ദിവസങ്ങളില്‍ ചേരുന്ന യോഗത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News