തെക്കന്‍ കശ്മീരിലിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
Update: 2018-05-09 18:51 GMT
മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പരിശോധന ആരംഭിച്ചത്
തെക്കന്‍ കശ്മീരിലെ അനന്ത്നഗര്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലര്‍ണൂ ഏരിയയിലെ കൊക്ക്റഞ്ച് മേഖലയില്‍ പുലര്‍ച്ചെ ആരംഭിച്ച സൈനിക നടപടി തുടരുകയാണ്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പരിശോധന ആരംഭിച്ചത്. തെരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ അടക്കമുള്ള ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം സംശയിക്കുന്നത്.