തൃപ്തി ദേശായി മുംബൈ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

Update: 2018-05-09 17:21 GMT
Editor : admin
തൃപ്തി ദേശായി മുംബൈ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു
തൃപ്തി ദേശായി മുംബൈ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു
AddThis Website Tools
Advertising

ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെ രാവിലെ ആറ് മണിയോടെയാണ് തൃപ്തി ദേശായി ദര്‍ഗയിലെത്തിയത്. പ്രദേശവാസികളുടെ എതിര്‍പ്പു കാരണം ശക്തമായ പൊലീസ് കാവലോടെയായിരുന്നു പ്രവേശം.

ഭൂമാത ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി മുംബൈ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. സ്ത്രീ പ്രവേശനത്തിന് നിയന്ത്രണമുള്ള ദര്‍ഗയിലാണ് രാവിലെ തൃപ്തി ദേശായി എത്തിയത്. നേരത്തേ ദര്‍ഗയില്‍ പ്രവേശിക്കാന്‍ എത്തിയ തൃപ്തി ദേശായിയേയും സംഘത്തേയും പൊലീസ് തടഞ്ഞിരുന്നു.

ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെ രാവിലെ ആറ് മണിയോടെയാണ് തൃപ്തി ദേശായി ദര്‍ഗയിലെത്തിയത്. പ്രദേശവാസികളുടെ എതിര്‍പ്പു കാരണം ശക്തമായ പൊലീസ് കാവലോടെയായിരുന്നു പ്രവേശം. ദര്‍ഗയ്ക്കുള്ളിലെ എല്ലാ സ്ഥലത്തും പ്രവേശം അനുവദിക്കുന്നതുവരെ സമരം തുടരുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

ദര്‍ഗയ്ക്കുള്ളില്‍ പുരുഷ പ്രവേശം ഉള്ള എല്ലാ സ്ഥലത്തും സ്ത്രീ പ്രവേശം നേടണം. അതുവരെ ഞങ്ങളുടെ സമരം തുടരും. ഹാജി അലി എല്ലാവര്‍ക്കും ഉള്ളതാണ് അവര്‍ പറഞ്ഞു.

പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സൂഫിവര്യന്‍ ഹാജി അലിയുടെ ശവകുടീരമാണ് ദര്‍ഗ. ഇവിടെ സ്ത്രീകള്‍ കയറുന്നത് ഇസ്‌‌ലാമിക വിശ്വാസ പ്രകാരം തെറ്റാണെന്നാണ് അധികൃതരുടെ വാദം. സ്ത്രീകളെ പ്രവേശിപ്പിക്കാത്ത ക്ഷേത്രങ്ങളിലും ഭൂമാത ബ്രിഗേഡ് പ്രവേശിച്ചിരുന്നു, കഴിഞ്ഞ മാസം 28 നാണ് തൃപതി ദേശായി ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലും ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും വിലക്ക് ലംഘിച്ചുക്കൊണ്ട് പ്രവേശിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News