വിമുക്തഭടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വി.കെ.സിങ്ങിന്റെ പ്രസ്താവന വിവാദത്തില്‍
ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ മാനസിക നില ശരിയായിരുന്നില്ലെന്നും അത് പരിശോധിക്കണമെന്നുമുള്ള വി.കെ.സിങ്ങിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം തന്നെ വിവാദമായിരുന്നു
വിമുക്തഭടന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വീണ്ടും കേന്ദ്രമന്ത്രി വി.കെ.സിങ്ങിന്റെ വിവാദ പ്രസ്താവന. ആത്മഹത്യ ചെയ്ത രാംകിഷന്‍ ഗ്രേവാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ബാങ്കുമായുള്ള പ്രശ്നം മൂലമാണ് ഗ്രേവാള്‍ ആത്മഹത്യ ചെയ്തതെന്നും വി.കെ.സിങ്ങ് പ്രസ്താവിച്ചു. ഒരു ലക്ഷത്തോളം വിമുക്തഭടന്മാരുടെ പ്രശ്നം രണ്ടു മാസത്തിനകം പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ പറഞ്ഞു.
ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ മാനസിക നില ശരിയായിരുന്നില്ലെന്നും അത് പരിശോധിക്കണമെന്നുമുള്ള വി.കെ.സിങ്ങിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം തന്നെ വിവാദമായിരുന്നു. ഈ പ്രസ്താവന വി.കെ.സിങ്ങ് ആവര്‍ത്തിച്ചു. കൂടാതെ രാംകിഷന്‍ ഗ്രേവാള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും വി.കെ.സിങ്ങ് ആരോപിച്ചു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയുമായല്ല, ബാങ്കുമായാണ് രാംകിഷന്‍ ഗ്രേവാളിന് പ്രശ്നമുണ്ടായിരുന്നതെന്നും സിങ്ങ് പറഞ്ഞു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷനുമായി ബന്ധപ്പെട്ട് രാജ്യത്തെ ഒരു ലക്ഷത്തോളം വരുന്ന വിമുക്തഭടന്മാരുടെ പ്രശ്നങ്ങളും പരാതികളും രണ്ടുമാസത്തിനകം പരിഹരിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ പറഞ്ഞു.