ഫെയ്സ്ബുക്കിലുണ്ടോ: ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കില്ലെന്ന് സ്കൂള്‍ അധികൃതര്‍

Update: 2018-05-11 03:14 GMT
Editor : admin
ഫെയ്സ്ബുക്കിലുണ്ടോ: ഒന്നാം ക്ലാസില്‍ പ്രവേശനം നല്‍കില്ലെന്ന് സ്കൂള്‍ അധികൃതര്‍
Advertising

ചെന്നൈയിലെ ശ്രീമതി സുന്ദരവല്ലി മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടിക്ക് അഞ്ചുവയസ്സ് ആയാല്‍ മാത്രം പോര, ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൌണ്ട് ഉണ്ടാകാനും പാടില്ലെന്നാണ് നിയമം.

ഇന്നത്തെ കാലത്ത് അഞ്ചുവയസ്സായ കുട്ടിക്ക് അറിയാത്തത് ഒന്നുമില്ല. മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പും, ടാബും എല്ലാം അവന് വഴങ്ങും. സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ട് തുടങ്ങാന്‍ പ്രായപരിധിയുണ്ടെങ്കിലും പലര്‍ക്കും ഇന്ന് സ്വന്തമായി ഫെയ്സ്ബുക്കും ട്വിറ്ററും എല്ലാമുണ്ട്. പക്ഷേ അത്തരത്തില്‍ അക്കൌണ്ടുള്ള കുട്ടികള്‍ക്ക് തങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്നാണ് ചെന്നൈയിലെ ഒരു സ്കൂള്‍ പറയുന്നത്.

അഞ്ചുവയസ്സാണ് ഒരു കുട്ടിയുടെ സ്കൂള്‍ പ്രവേശത്തിനുള്ള ഏറ്റവും കൂടിയ പ്രായം. എന്നാല്‍ ചെന്നൈയിലെ ശ്രീമതി സുന്ദരവല്ലി മെമ്മോറിയല്‍ സ്കൂളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ കുട്ടിക്ക് അഞ്ചുവയസ്സ് ആയാല്‍ മാത്രം പോര, ഫെയ്സ്ബുക്കിലും ട്വിറ്ററിലും അക്കൌണ്ട് ഉണ്ടാകാനും പാടില്ലെന്നാണ് നിയമം.

സ്കൂളിന്‍റെ അഡ്മിഷന്‍ ഫോമില്‍ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ അക്കൌണ്ട് ഉണ്ടോ എന്നാണ് ഒരു ചോദ്യമെങ്കില്‍, സ്കൂളിലെ പഠനകാലം കഴിയുവരെ അക്കൌണ്ട് എടുക്കില്ലായെന്ന സാക്ഷ്യപത്രമാണ് രണ്ടാമത്തേത്...

ആനന്ദ് സേതുരാമന്‍ എന്ന വ്യക്തിയാണ് സ്കൂളിലെ അപേക്ഷാഫോമിന്റെ ഫോട്ടോയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അതോടുകൂടി വിഷയം ചര്‍ച്ചയാകുകയായിരുന്നു. സ്കൂള്‍ അധികൃതരുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് ഇത്തരം നടപടികള്‍ ആവശ്യമാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍, മറ്റുചിലര്‍ സ്കൂള്‍ അധികൃതര്‍ യാഥാസ്ഥിതികമായാണ് പെരുമാറുന്നത് എന്ന് അഭിപ്രായപ്പെടുന്നു.

സോഷ്യല്‍ മീഡിയകളില്‍ അക്കൌണ്ട് തുടങ്ങാനുള്ള പ്രായപരിധി 18 വയസ്സാണെങ്കിലും പല കുട്ടികളും ജനനതീയതി തെറ്റായി രേഖപ്പെടുത്തിയാണ് അക്കൌണ്ട് തുടങ്ങാറ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News