മെഡിക്കല്‍ ദന്തര്‍ ഏകീകൃത പ്രവേശനപരീക്ഷയില്‍ തീരുമാനമായില്ല
കേസ് കോടതി പരിഗണിക്കാനിരിക്കെ ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു സി.ബി.എസ്.ഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മെഡിക്കല്‍, ദന്തല്‍ പ്രവേശനത്തിനായി ഈ വര്‍ഷം ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല. കേസില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തില്‍ രാജ്യവ്യാപകമായി ഏകീകൃത പ്രവേശന പരീക്ഷ നടത്തുന്നത് വിലക്കിയ മുന്‍ ഉത്തരവ് പുനഃപരിശോധന ഹര്‍ജി പരിഗണിച്ച് സുപ്രീം കോടതി നേരത്തെ റദ്ദാക്കുകയും കേസില്‍ പുതുതായി വാദം കേള്‍ക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കേസ് കോടതി പരിഗണിക്കാനിരിക്കെ ഏകീകൃത പ്രവേശന പരീക്ഷ നടത്താന്‍ തയാറാണെന്നു സി.ബി.എസ്.ഇ, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ ബുധനാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു.