ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; എഎപി എംഎല്‍എക്കെതിരെ കേസ്

Update: 2018-05-12 08:36 GMT
Editor : Alwyn K Jose
ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി; എഎപി എംഎല്‍എക്കെതിരെ കേസ്
Advertising

ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എയായ നരേഷ് യാദവിനെതിരെ പൊലീസ് കേസെടുത്തു.

ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ആം ആദ്മി പാര്‍ട്ടി എംഎല്‍എയായ നരേഷ് യാദവിനെതിരെ പൊലീസ് കേസെടുത്തു. പഞ്ചാബിലെ മാലേര്‍കോട്‍ലയില്‍ വെച്ച് ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിലെ മുഖ്യപ്രതി വിജയ് കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നരേഷ് യാദവിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തത്. നരേഷ് യാദവിനു വേണ്ടിയാണ് താന്‍ ഖുര്‍ആന്‍ കീറി എറിഞ്ഞതെന്നും ഇതിനായി തനിയ്ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്നും വിജയകുമാര്‍ മൊഴി നല്‍കിയിരുന്നു. ജൂണ്‍ 24ന് പഞ്ചാബിലെ മാലേര്‍ കോട്‍ലയില്‍ ഖുര്‍ആന്‍ കീറിയെറിഞ്ഞതുമായി ബന്ധപ്പെട്ട് തീവെപ്പും ജനക്കൂട്ടവും പൊലീസും തമ്മില്‍ വെടിവെപ്പും ഉണ്ടായിരുന്നു. അകാലിദള്‍ എംഎല്‍എ ഫര്‍സാന അഹമ്മദിന്റെ വസതിയ്ക്കും ജനക്കൂട്ടം തീവെച്ചു. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ പഞ്ചാബ് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. വിജയ് കുമാര്‍, നന്ദ് കിഷോര്‍ ഗോള്‍ഡി, ഗൌരവ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News