കാവേരി പ്രശ്നം: സംയുക്ത സമരസമിതി ഇന്ന് ട്രെയിനുകള്‍ തടയും; ചാമരാജ്‌നഗറില്‍ ഹര്‍ത്താല്‍

Update: 2018-05-13 02:38 GMT
കാവേരി പ്രശ്നം: സംയുക്ത സമരസമിതി ഇന്ന് ട്രെയിനുകള്‍ തടയും; ചാമരാജ്‌നഗറില്‍ ഹര്‍ത്താല്‍
കാവേരി പ്രശ്നം: സംയുക്ത സമരസമിതി ഇന്ന് ട്രെയിനുകള്‍ തടയും; ചാമരാജ്‌നഗറില്‍ ഹര്‍ത്താല്‍
AddThis Website Tools
Advertising

അക്രമങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കാവേരി പ്രശ്നത്തില്‍ കര്‍ണാടകയിലെ സംയുക്ത സമരസമിതി ഇന്ന് ട്രെയിനുകള്‍ തടയും. കേസ് ഈ മാസം ഇരുപതിന് സുപ്രീം കോടതി പരിഗണിക്കുന്നത് വരെ വിവിധ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. ചാമരാജ്‌നഗര്‍ ജില്ലയില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

തമിഴ്നാട്ടില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള ട്രെയിനുകള്‍ അതിര്‍ത്തിയില്‍ തടയാനാണ് സമരസമിതിയുടെ തീരുമാനം,തമിഴ്നാട്ടില്‍ നിന്നുള്ള വാഹനങ്ങള്‍ തടയാനും തീരുമാനമുണ്ട്, എന്നാല്‍ സംഘര്‍ഷം ഉണ്ടായതുമുതല്‍ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനങ്ങള്‍ കര്‍ണാടകയിലേക്ക് പ്രവേശിച്ചിട്ടില്ല.

കാവേരി പ്രശ്നത്തില്‍ കര്‍ണാടകയിലെ തെക്കന്‍ ജില്ലയായ ചാമരാജ് നഗറില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

സമരസമിതിയുടെ പ്രതിഷേധം കണക്കിലെടുത്ത് വിവിധ ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കി. പ്രതിഷേധത്തില്‍ അക്രമം നടന്നാല്‍ ശക്തമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

അതിനിടെ ബംഗളൂരു നഗരത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. പ്രക്ഷോഭം നിയന്ത്രണവിധേയമായതോടെ പതിനാറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിലനിന്നിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്, സമരസമിതിയുടെ പ്രതിഷേധം ശക്തമാവുകയാണെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും.

കാവേരി വിഷയത്തില്‍ തുടരുന്ന അക്രമങ്ങള്‍ തടയുന്നതിന് കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് ഫയല്‍ചെയ്ത പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കന്യാകുമാരിയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ ശിവകുമാറാണ് ഹരജി നല്‍കിയത്. കാവേരി വിഷയത്തില്‍ അക്രമങ്ങള്‍ തുടരുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലും സമാധാനം പുനഃസ്ഥാപിക്കുന്നതിന് കോടതി ഇടപെടണമെന്നും‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യങ്ങള്‍.

Tags:    

Similar News