പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
Update: 2018-05-13 09:57 GMT
നോട്ട് അസാധുവാക്കല്‍, പാര്‍ലമെന്റ് സ്തംഭനം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. നോട്ട് അസാധുവാക്കല്‍, പാര്‍ലമെന്റ് സ്തംഭനം, കര്‍ഷകരുടെ പ്രശ്നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
പ്രധാനമന്ത്രി രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്ന് ചില പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിയെ കാണുന്നതില്‍ നിന്നും വിട്ടുനിന്നു. തുടര്‍ച്ചയായ സഭാ സ്തംഭനത്തിന് ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.
നോട്ട് അസാധുവാക്കലില്‍ പാര്‍ലമെന്റിനുള്ളില്‍ ചര്‍ച്ച നടക്കണമെന്നും പാര്‍ലമെന്റ് നടപടികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.