പണത്തെ ചൊല്ലി തര്‍ക്കം; ഹൈദരാബാദില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു

Update: 2018-05-13 19:25 GMT
Editor : Jaisy
പണത്തെ ചൊല്ലി തര്‍ക്കം; ഹൈദരാബാദില്‍ മകന്‍ അമ്മയെ കുത്തിക്കൊന്നു
Advertising

കേ. രേണുകയാണ്(40) കൊല്ലപ്പെട്ടത്

പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഹൈദരാബാദില്‍ പന്ത്രണ്ടു വയസുകാരനായ മകന്‍ അമ്മയെ കുത്തിക്കൊന്നു. കേ. രേണുകയാണ്(40) കൊല്ലപ്പെട്ടത്. മംഗല്‍ഘട്ട്, ശിവലാല്‍ നഗറില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.

ശിവലാല്‍ നഗറിലുള്ള ഒരു വാടക വീട്ടില്‍ മകനോടൊപ്പമാണ് രേണുക താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ശ്രീനിവാസ് പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ശ്രീനിവാസന്റെ മരണശേഷം രേണുകയും മകനും ആക്രി പെറുക്കിയാണ് ജീവിച്ചിരുന്നത്. മകന് പ്രായപൂര്‍ത്തിയാവാത്തതുകൊണ്ട് കിട്ടുന്ന പണം മുഴുവന്‍ രേണുകയാണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം മകന്‍ അന്ന് കിട്ടിയ പണം രേണുകയ്ക്ക് കൊടുത്തില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചപ്പോള്‍ മകന്‍ അടുക്കളയില്‍ നിന്നും കത്തിയെടുത്ത് രേണുകയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. സംഭവശേഷം മകന്‍ വീട്ടില്‍ നിന്നും രക്ഷപെട്ടതായി മംഗല്‍ഷട്ട് ഇന്‍സ്പെക്ടര്‍ എ.സഞ്ജീവ റാവും പറഞ്ഞു.

രേണുകയുടെ സഹോദരന്‍ ഗണേഷിന്റെ പരാതിയില്‍ പൊലീസ് മകനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ട്. രേണുകയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News