യുപിയില്‍ നിന്ന് ഗോമാംസം കയറ്റുമതി ചെയ്യുന്നില്ല, പശുക്കളെ തൊടാന്‍ ആരും ധൈര്യപ്പെടില്ല: യോഗി

Update: 2018-05-13 09:57 GMT
Editor : Sithara
യുപിയില്‍ നിന്ന് ഗോമാംസം കയറ്റുമതി ചെയ്യുന്നില്ല, പശുക്കളെ തൊടാന്‍ ആരും ധൈര്യപ്പെടില്ല: യോഗി
Advertising

ഗോംമാസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണെന്ന പ്രചരണം തെറ്റാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പശുക്കളോട് ക്രൂരത കാണിക്കാന്‍ ഉത്തര്‍ പ്രദേശില്‍ ആരും ധൈര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അങ്ങനെ ആരെങ്കിലും ചെയ്താല്‍ ജയിലിലടയ്ക്കും. വിശ്വ ഹിന്ദു പരിഷത്തിന്‍റെ ഗോരക്ഷാ വിഭാഗ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് യോഗിയുടെ മുന്നറിയിപ്പ്.

ഉത്തര്‍ പ്രദേശില്‍ നിന്ന് ഗോമാംസം കയറ്റുമതി ചെയ്യുന്നില്ലെന്നും യോഗി അവകാശപ്പെട്ടു. ഗോംമാസം ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് ഉത്തര്‍ പ്രദേശില്‍ നിന്നാണെന്ന പ്രചരണം തെറ്റാണ്. അങ്ങനെയൊരു സാഹസത്തിന് യുപിയില്‍ ആരും മുതിരില്ലെന്നും യോഗി വ്യക്തമാക്കി.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കശാപ്പുശാലകള്‍ നിരോധിക്കാന്‍ യുപിയില്‍ ആദ്യമായി മുന്‍കൈ എടുത്തത് തന്‍റെ സര്‍ക്കാരാണെന്ന് യോഗി അവകാശപ്പെട്ടു. കന്നുകാലികളെ മേയാന്‍ വിടാന്‍ പറ്റിയ സ്ഥലങ്ങള്‍ സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അത്തരം സ്ഥലങ്ങളിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News