പാകിസ്താന്‍ നരകമല്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു; മാപ്പുപറയില്ലെന്ന് രമ്യ

Update: 2018-05-14 07:20 GMT
Editor : Alwyn K Jose
പാകിസ്താന്‍ നരകമല്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു; മാപ്പുപറയില്ലെന്ന് രമ്യ
Advertising

പാകിസ്‍താന്‍ നരകമല്ലെന്നും പാകിസ്താനികള്‍ നമ്മെപ്പോലുള്ളവരാണെന്നുമുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്നഡ നടിയും കോണ്‍ഗ്രസ് മുന്‍ എംപിയുമായ രമ്യ.

പാകിസ്‍താന്‍ നരകമല്ലെന്നും പാകിസ്താനികള്‍ നമ്മെപ്പോലുള്ളവരാണെന്നുമുള്ള തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി കന്നഡ നടിയും കോണ്‍ഗ്രസ് മുന്‍ എംപിയുമായ രമ്യ. രാജ്യദ്രോഹക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തതിനു പിന്നാലെയാണ് തന്റെ പ്രസ്താവന തിരുത്തില്ലെന്നും താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്ന് ആവര്‍ത്തിച്ച് രമ്യ രംഗത്തെത്തിയത്.

തെറ്റ് ചെയ്യാത്തതിനാല്‍ ഖേദം പ്രകടിപ്പിക്കില്ല. അഭിപ്രായസ്വാതന്ത്ര്യമുള്ള രാജ്യമാണിത്. ജനാധ്യപത്യ വ്യവസ്ഥ തനിക്ക് ഈ സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. തനിക്ക് അഹന്തയോ അഹങ്കാരമോയില്ല. മറ്റേതു സാഹചര്യമായിരുന്നുവെങ്കിലും താന്‍ മാപ്പു പറയുമായിരുന്നു. പക്ഷേ ഈ സാഹചര്യത്തില്‍ മാപ്പ് പറച്ചില്‍ അനൌചത്യമാണ്. ബിജെപി നേതാക്കളുടെ ചില ചെയ്തികളില്‍ അവര്‍ക്കെതിരെയും രാജ്യദ്രോഹത്തിന് കേസ് നല്‍കാന്‍ സാധിക്കും. പക്ഷേ ഔചിത്യബോധത്തിന്റെ അടിസ്ഥാനത്തില്‍ അതെല്ലാം നമ്മള്‍ തള്ളിക്കളയുകയാണ് ചെയ്തതെന്നും രമ്യ ചൂണ്ടിക്കാട്ടി. നിങ്ങളുടെ ആശയങ്ങളും നിലപാടുകളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ലെന്നും രമ്യ കൂട്ടിച്ചേര്‍ത്തു. പാകിസ്താന്‍ നരകമല്ല. അവിടുത്തെ ജനത നമ്മളെപ്പോലെ തന്നെയാണ്. അവര്‍ ഞങ്ങളെ നന്നായി സ്വീകരിച്ചു.’ എന്നായിരുന്നു രമ്യയുടെ പ്രതികരണം. സാര്‍ക് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നടി പാകിസ്താനിലെ ജനങ്ങള്‍ വളരെ മാന്യമായാണ് തന്നോട് പെരുമാറിയതെന്ന് പറഞ്ഞത്. ഈ പ്രസ്താവനയുടെ പേരില്‍ രമ്യയെ ദേശദ്രോഹി എന്നു മുദ്രകുത്തി ഹിന്ദുത്വവാദികള്‍ ആക്രമിക്കുകയായിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News