വൃന്ദാവനിലും ബര്‍സാനയിലും മദ്യ-മാംസ വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍
മധുരയിലെ വൃന്ദാവന്‍, ബര്‍സാന എന്നിവിടങ്ങളില്‍ മദ്യ മാംസ വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ ഇവിടെ മദ്യവും മാംസവും വില്‍ക്കരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. മദ്യ, മാംസ വില്‍പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് തയ്യാറായതായി..
മധുരയിലെ വൃന്ദാവന്‍, ബര്‍സാന എന്നിവിടങ്ങളില്‍ മദ്യ മാംസ വില്‍പന നിരോധിച്ച് യുപി സര്‍ക്കാര്‍. തീര്‍ത്ഥാടന കേന്ദ്രങ്ങളായതിനാല്‍ ഇവിടെ മദ്യവും മാംസവും വില്‍ക്കരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. മദ്യ, മാംസ വില്‍പന നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് തയ്യാറായതായി ടൂറിസം ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് ചീഫ് സെക്രട്ടറി അവനീഷ് അവാസ്തി അറിയിച്ചു.
‘കൃഷ്ണന്റേയും സഹോദരന്‍ ബലരാമന്റേയം ജന്മസ്ഥലമായ വൃന്ദാവന്‍, ലോകത്തിലെ തന്നെ പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണ്. ബര്‍സാന രാധയുടെ ജന്മസ്ഥലമാണ്. ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ ദിനംപ്രതി സന്ദര്‍ശനത്തിനായി എത്തുന്നത്. ഈ സ്ഥലങ്ങളുടെ പ്രധാന്യം കണക്കിലെടുത്താണ് ഇവയെ വിശുദ്ധ തീര്‍ത്ഥാടന സ്ഥലമായി പ്രഖ്യാപിച്ചിരിക്കുന്നത്.’ സര്‍ക്കാര്‍ പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ പറയുന്നു.