രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും
കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘടനാ....
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായേക്കുംകോണ്‍ഗ്രഷ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി ഉടന്‍ നിയോഗിക്കപ്പെട്ടേക്കും. കേരളത്തിലും, അസമിലും നിമസഭ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ സംഘടന തലത്തില്‍ അഴിച്ച് പണി അടിയന്തരമായ സാഹചര്യം മുന്‍നിര്‍ത്തിയാണ് തീരുമാനം. രാഹുലിനൊപ്പം, എഎൈസിസി ഭരവാഹികളിലും സമൂല മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം അടുത്തയാഴ്ച ചേരും.
സോണിയാഗന്ധിയുടെ പിന്‍ഗാമിയായി മകന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന് മുന്നോടിയായിട്ടായിരുന്നു 2012 കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി രാഹുലിനെ നിയമിച്ചത്. എന്നാല്‍ അധികാരോഹണം എപ്പോള്‍ എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം കുറേ കാലങ്ങളായി തുടരുകയായിരുന്നു. അസമിലും കേരളത്തിലും കൂടെ അധികാരം നഷ്ടപ്പെട്ട് കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന പാര്‍ട്ടിയെ പുനരുജ്ജീവിപ്പക്കണമെങ്കില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
യുപിയിലും, പഞ്ചാബിലും അടുത്ത വര്‍ഷം നിര്‍ണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രത്യേകിച്ചും. ഈ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഉടന്‍ അവരോധിക്കാന്‍ തീരുമാനമായത്.
രാഹുലിനൊപ്പം എഐസിസി ജനറല്‍ സെക്രട്ടറിമാരിലും, സെക്രട്ടറിമാരിലും പൂര്‍ണ്ണമായ അഴിച്ച് പണിയുണ്ടാകും. ചില സംസ്ഥാനങ്ങളിലെ പിസിസിമാരെ മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പൂര്‍ണ്ണമായും രാഹുല്‍ തെരഞ്ഞെടുക്കുന്ന ടീമായിരിക്കും ഈ സ്ഥാനങ്ങളിലേക്ക് വരിക. ഇതോടെ സോണിയ ഗാന്ധിയുടെ വിശ്വസ്തരായ പഴയകാല നേതാക്കള്‍ മാറ്റിനിര്‍ത്തപ്പെടും.
അടുത്തയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. അടുത്ത മാസം ഉത്തരാഖണ്ഡിലോ, ഹിമാചല്‍ പ്രദേശിലോ കോണ്‍ഗ്രസ് ചിന്തന്‍ശിവിര്‍ വിളിച്ച് ചേര്‍ക്കുമെന്നും, ഇതിലായിരിക്കും സ്ഥാനാരോഹണമുണ്ടാവുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.