എഎപിക്ക് തലവേദനയായി വീണ്ടും ലൈംഗിക ആരോപണം
എംഎല്‍എ അമാനതുല്ല ഖാനെതിരെ ലൈംഗിക പീഡന പരാതിയാണ് ഉയര്‍ന്നത്.
ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായി വീണ്ടും ലൈംഗിക ആരോപണം. എംഎല്‍എ അമാനതുല്ല ഖാനെതിരെ ലൈംഗിക പീഡന പരാതിയാണ് ഉയര്‍ന്നത്. എംഎല്‍എക്കെതിരെ 32 വയസ്സുകാരിയായ യുവതിയാണ് പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
ഖാന്റെ ബന്ധുവാണ് താനെന്ന് യുവതി പറഞ്ഞു. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഖാന്‍ നിര്‍ബന്ധിച്ചതായി പരാതിയില്‍ പറയുന്നു. അതേ സമയം ആരോപണം ഖാന്‍ നിഷേധിച്ചു. തനിക്ക് ആ സ്ത്രീയുമായി ഒരു ബന്ധവുമില്ലെന്നും ഖാന്‍ പറഞ്ഞു. ആരോപണത്തിന് പിന്നാലെ ഖാന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. നിയമന അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് ഖാന്റെ ഓഫീസില്‍ റെയ്ഡ് നടന്നിരുന്നു.
തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ ആരോപണങ്ങളില്‍ നിരപരാധിത്വം ബോധ്യപ്പെടുത്തി തനിക്ക് മടുത്തെന്ന് അരവിന്ദ് കെജ്‍രിവാളിന് അയച്ച രാജിക്കത്തില്‍ ഖാന്‍ വ്യക്തമാക്കി. ചിലര്‍ക്ക് എന്റെ സത്യസന്ധതയോടും സേവന മനോഭാവത്തോടും നീരസമാണ്. തനിക്ക് എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും സ്വതന്ത്രനാവണമെന്നും രാജിക്കത്തില്‍ പറയുന്നു.