വിവാഹവേളയിലെ സ്ത്രീകളുടെ നൃത്തത്തിന് വിലക്ക്
വിവാഹവേളയിലെ സ്ത്രീകളുടെ നൃത്തത്തിന് ഹരിയാനയിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് വിലക്ക് ഏര്‍പ്പെടുത്തി.
വിവാഹവേളയിലെ സ്ത്രീകളുടെ നൃത്തത്തിന് ഹരിയാനയിലെ അഖില ഭാരതീയ അഗര്‍വാള്‍ സമാജ് വിലക്ക് ഏര്‍പ്പെടുത്തി. പരസ്യമായി നൃത്തം പാടില്ല, കര്‍ട്ടന് പിന്നില്‍ ആഘോഷം ആവാമെന്നും ബിജെപി വനിതാ വിഭാഗം നേതാവും സമുദായാംഗവുമായ പുഷ്പ തയാല്‍ പറഞ്ഞു.
വിവാഹവേളയിലെ നൃത്തം നല്ല ശകുനമല്ലെന്നാണ് അഗര്‍വാള്‍ സമാജിന്‍റെ വിലയിരുത്തല്‍. ഇത്തരം ആഘോഷങ്ങള്‍ക്ക് പണവും ചെലവാകുന്നുണ്ട്. ഈ തുക പാവപ്പെട്ടവര്‍ക്ക് നല്‍കാനാണ് തീരുമാനമെന്നും സമാജം വിശദീകരിച്ചു.
സ്ത്രീകള്‍ വിവാഹവേളകളില്‍ നൃത്തം ചെയ്യുന്നതിനോട് സമുദായത്തിലെ മുതിര്‍ന്നവര്‍ക്ക് വലിയ എതിര്‍പ്പാണെന്ന് ഹരിയാന വനിതാ കമ്മീഷന്‍ അംഗം സോണിയ അഗര്‍വാള്‍ പറഞ്ഞു. ഈ മനോഭാവത്തിനെതിരെ ബോധവത്കരണം നടത്തുമെന്നും സോണിയ അഗര്‍വാള്‍ വ്യക്തമാക്കി.