എസ്പിയെയും ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മായാവതി

Update: 2018-05-25 16:11 GMT
എസ്പിയെയും ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് മായാവതി
Advertising

കോണ്‍ഗ്രസ് ഇപ്പോള്‍ അത്യാസന നിലയിലാണെന്നും കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ബിജെപിയും കോണ്‍ഗ്രസുചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്നും

പിറന്നാള്‍ ദിനത്തില്‍ എസ്പിയെയും ബിജെപിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ബഹുജന്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷ മായാവതി.നിയമ സംവിധാനങ്ങള്‍ തകര്‍ന്ന ഉത്തര്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദിയും സര്‍ക്കാരും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്നും മായാവതി പറഞ്ഞു.

കള്ളപ്പണം തടയലും കള്ളനോട്ട് നിയമന്ത്രണവും വാഗ്ദാനം ചെയ്തതാണ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തിന് ശേഷം എത്ര കളളപ്പണം തിരികെ ലഭിച്ചു എന്ന യഥാര്‍ത്ഥ കണക്ക് എന്തുകൊണ്ടാണ് കേന്ദ്രം വെളിപ്പെടുത്താത്തത് എനനായിരുന്നു മായാവതിയുടെ ചോദ്യം. 90 ശതമാനം പാവപ്പെട്ടവരും ഇപ്പോഴും ബുദ്ധിമുട്ടിലാണ്. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ മോദിക്കും സര്‍ക്കാരിനും കഴിഞ്ഞില്ല. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യുന്നതിനാല്‍ തന്നോടും പാര്‍ട്ടിയോടും പകപോക്കുകയാണ്.

ബിജെപിക്കുളള ജനപിന്തുണ നഷ്ടപ്പെട്ടു.ഉത്തര്‍ പ്രദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും.സംസ്ഥാനത്തെ നിയമസംവിധാനം താറുമാറായ അവസ്ഥയാണ് നിലവിലുള്ളത്. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും മായാവതി ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് ഇപ്പോള്‍ അത്യാസന നിലയിലാണെന്നും കോണ്‍ഗ്രസിന്റെ കാലം കഴിഞ്ഞു എന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ബിജെപിയും കോണ്‍ഗ്രസുചേര്‍ന്ന് ജനങ്ങളെ വഞ്ചിക്കുകയാണെന്നും പിറന്നാള‍്‍‍ ദിനത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മായാവതി പറഞ്ഞു.

Tags:    

Similar News