കശ്മീര്‍ പ്രശ്നത്തില്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം

Update: 2018-05-26 03:12 GMT
Editor : Subin
കശ്മീര്‍ പ്രശ്നത്തില്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം
Advertising

സര്‍വകക്ഷി സംഘവുമായി ചര്‍ച്ചക്കില്ലെന്ന് ജമ്മുകശ്മീരിലെ വ്യാപാരികള്‍

കശ്മീര്‍ സന്ദര്‍ശിക്കുന്ന സര്‍വകക്ഷി സംഘം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. കശ്മീര്‍ പ്രശ്നത്തില്‍ വിഘടനവാദികളുമായി ചര്‍ച്ച നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സര്‍വകക്ഷി സംഘവുമായി ചര്‍ച്ചക്കില്ലെന്ന് ജമ്മുകശ്മീരിലെ വ്യാപാരികള്‍ അറിയിച്ചു.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം അയവില്ലാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. നാളെ കശ്മീര്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ഇന്ന് സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ യോഗം ചേര്‍ന്നത്. വിഘടനവാദികളെ ഒഴിവാക്കിയുള്ള ചര്‍ച്ചയിലൂടെ കശ്മീരിലെ പ്രശ്നപരിഹാരത്തിന് കഴിയില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. കശ്മീരിലെ പ്രശ്നത്തില്‍ കക്ഷി ചേര്‍ന്നിട്ടുള്ള മുഴുവന്‍ സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു

ജനങ്ങളെ വിശ്വാസത്തിലെടുക്കാനായ നടപടികള്‍ സ്വീകരിക്കണമെന്നും പെല്ലറ്റ് ഗണിന്റെ ഉപയോഗം പൂര്‍ണമായും നിരോധിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കശ്മീര്‍ സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയില്‍ വീണ്ടും യോഗം ചേരുമെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു

ഉറപ്പുകള്‍ മാത്രം നല്‍കി പിരിയുന്ന ചര്‍ച്ചകള്‍ കൊണ്ട് കശ്മീരിലെ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ലെന്നും സര്‍വക്ഷി സംഘത്തെ ബഹിഷ്ക്കരിക്കുമെന്നും കശ്മീരിലെ വ്യാപാരികളുടെ സംഘടന തീരുമാനമെടുത്തു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News