ഉത്തരാഖണ്ഡ‍ില്‍ രാഷ്ട്രപതിഭരണം; കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

Update: 2018-05-26 13:08 GMT
Editor : admin
ഉത്തരാഖണ്ഡ‍ില്‍ രാഷ്ട്രപതിഭരണം; കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്
Advertising

ഗവര്‍ണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്

ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. രാഷ്ട്രപതി ഭരണം എര്‍പ്പെടുത്തിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി രൂപംകൊണ്ടതെന്നും ഇതിന് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. വിഷയം ഒരു രാഷ്ട്രീയ ആയുധമായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസ് തീരുമാനം.

ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇന്ന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. പ്രതിസന്ധി പരിഹരിക്കാനുളള തുടര്‍ നടപടികള്‍ സംബന്ധിച്ചാകും ചര്‍ച്ച. അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിമത എം എല്‍ എമാര്‍.

9 വിമത കോണ്‍ഗ്രസ്സ് എം ല്‍ എ മാര്‍ കൂറുമാറിയതോടെ ഉത്തരാഖണ്ഡ് നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദവുമായി ആദ്യം ബി.ജെ.പി രംഗത്തെത്തി.

അതിനിടെ മുഖ്യമന്ത്രി ഹരാഷ് റാവത്ത് ഭരണം നിലനിര്‍ത്താനായി തങ്ങളെ വിലക്കെടുക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് ചില ഒളികാമാറാ ദൃശ്യങ്ങള്‍ വിമത എം എല്‍‌ എ മാര്‍ പുറത്ത് വിട്ടു. പിന്നാലെ സംസ്ഥാനത്ത് രാഷ്ടപതി ഭരണത്തിന് ബിജെപിയും, കേന്ദ്ര മന്ത്രി സഭയും ശിപാര്‍ശ ചെയ്യുകയുകയായിരുന്നു, മുഖ്യമന്ത്രിക്കെതിരായ ഒളിക്യാമറ ദൃശ്യങ്ങള്‍ വ്യാജമെല്ലന്ന ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി കിട്ടിയതോട ഇന്നലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പു വച്ചു, ഇതിനിടെയില്‍ സ്പീക്കര്‍ വിമത എം എല്‍ എമാരെ അയോഗ്യരാക്കുകയും ചെയ്തിരുന്നു.

ഈ സാചഹര്യത്തിലാണ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഇന്ന് ഗവര്‍ണര്‍ കെ കെ പോളുമായി കൂടിക്കാഴ്ച നടത്തുന്നത്. തന്റെ സര്‍ക്കാരിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടെന്ന് കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. 70 അംഗ നിയമ സഭയില്‍ 36 അംഗങ്ങളായിരുന്നു കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്നത്. 9 പേര്‍ കൂറ് മാറിയതോടെ ഇത് 27ഏഴ് ആയി ചുരുങ്ങി എന്നാല്‍, ഈ ഒന്‍പത് പേരെയും സ്പീക്കര് അയോഗ്യരാക്കിയതോടെ നിയമ സഭയുടെ ആകെ അംഗബലം 61 ആയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രൊോഗ്രസ്സിവ് ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ 6 എം എല്‍ എമാരുടെ പിന്തുണ കൂടി ചേര്‍ത്താല്‍ കോണ്‍ഗ്രസ്സിന് ഭൂരിപക്ഷം തെളിയിക്കാനാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News