ഇടത് നേതാക്കളുമായി വേദി പങ്കിട്ട് ദളിത് നേതാവ് ജിഗ്‍നേഷ് മേവാനി
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാജ്യത്തെമ്പാടും വര്‍ധിച്ചുവരുന്ന ദളിത് - ന്യൂനപക്ഷ അക്രമങ്ങള്‍ക്ക് എതിരായിട്ടാണ് രാജ്യ തലസ്ഥാനത്ത് ദളിത് സംഘര്‍ഷ് സ്വാഭിമാന റാലി സംഘടിപ്പിച്ചത്.
ദളിത് അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധ റാലിയില്‍ ഇടത് നേതാക്കളുമായി വേദി പങ്കിട്ട് ദളിത് നേതാവ് ജിഗ്‍നേഷ് മേവാനി. കണ്ണൂരില്‍ സി.പി.എമ്മിന്റെ പോഷക സംഘടനയായ പി.കെ.എസ് സംഘടിപ്പിച്ച പരിപാടിയില്‍ നിന്നും ജിഗ്നേഷ് മേവാനി വിട്ടുനിന്നത് വിവാദമായിരുന്നു. ദളിത് വിഷയത്തില്‍ ആരുമാരും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മടിയില്ലെന്നും എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും ജിഗ്നേഷ് മിവാനി പ്രതികരിച്ചു.
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം രാജ്യത്തെമ്പാടും വര്‍ധിച്ചുവരുന്ന ദളിത് - ന്യൂനപക്ഷ അക്രമങ്ങള്‍ക്ക് എതിരായിട്ടാണ് രാജ്യ തലസ്ഥാനത്ത് ദളിത് സംഘര്‍ഷ് സ്വാഭിമാന റാലി സംഘടിപ്പിച്ചത്. ഡല്‍ഹി പാര്‍ലമെന്റ് റോഡിലാണ് ദളിത് - കര്‍ഷക - തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ റാലി നടന്നത്. അംബേദ്ക്കറുടെ ചെറുമകന്‍ പ്രകാശ് അംബേദ്ക്കര്‍ റാലി ഉദ്ഘാടനം ചെയ്തു.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡി, ഡി രാജ, സുഭാഷിണി അലി, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്നയ്യ, ബസ്വാഡ വില്‍സണ്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. രാജ്യത്ത് നടക്കുന്ന ദളിത് അതിക്രമങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്ന വാദം ശക്തമായതോടെയാണ് ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവരെ കൂടി ഇള്‍ക്കൊള്ളിച്ച് ശക്തമായ പ്രതിഷേധ പരിപാടി രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.