ഇവിഎം ഹാക്കത്തോണ്‍: ഒരു പാര്‍ട്ടിയും അപേക്ഷ നല്‍കിയില്ല

Update: 2018-05-27 08:16 GMT
ഇവിഎം ഹാക്കത്തോണ്‍: ഒരു പാര്‍ട്ടിയും അപേക്ഷ നല്‍കിയില്ല
Advertising

ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാമെന്ന് തെളിയിക്കാനുള്ള ഹാക്കത്തോണില്‍ നിന്നും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുന്നു.

ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങള്‍ ക്രമക്കേടുകള്‍ക്ക് വിധേയമാക്കാമെന്ന് തെളിയിക്കാനുള്ള ഹാക്കത്തോണില്‍ നിന്നും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്നോട്ട് പോകുന്നു. ഹാക്കത്തോണിന് ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇതുവരെ അപേക്ഷ നല്‍കിയില്ല.ഹാക്കത്തോണിനായി ഇന്ന് 5 മണിവരെയാണ് അപേക്ഷ നല്‍കാനാവുക.

ഉത്തര്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങളിലെ നിയമഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇലക്ടോണിക്ക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ചുള്ള ആരോപണം പ്രതിപക്ഷം ശക്തമാക്കിയത്. പരാതിയുമായി പ്രതിപക്ഷ സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും കമ്മീഷന്‍ വിഷയം സര്‍വകകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്നും പ്രതിപക്ഷം ആരോപണങ്ങളില്‍ ഉറച്ച് നിന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് എഎപി രംഗത്തെത്തിയിരുന്നു.

ഡല്‍ഹി നിയമസഭയില്‍ എഎപി തത്സമയം വോട്ടിങ് യന്ത്രം ക്രമക്കേടുകള്‍ക്ക് വിധേയമാക്കുന്നത് വിശദീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വോട്ടിംഗ് യന്ത്രങ്ങളിലെ കൃത്രിമത്വം തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാക്കത്തോണ്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഏഴ് ദേശീയ പാര്‍ട്ടികളടക്കം 56 രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാനാവുക. ഓരോ പാര്‍ട്ടിയില്‍ നിന്നും 2 പേര്‍ക്ക് വീതം പങ്കെടുക്കാം ഇന്ത്യന്‍ പൌരന്‍ ആയിരിക്കണം എന്നത് മാത്രമാണ് നിബന്ധന. എന്നാല്‍ ഇതുവരെയും ഒരു അപേക്ഷ പോലും ലഭിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.

Tags:    

Similar News