വയര്‍ വെബ്സൈറ്റിനെതിരായ കേസ്; ഏപ്രില്‍ 12 വരെ നടപടികള്‍ കൈക്കൊള്ളരുതെന്ന് സുപ്രിം കോടതി
Update: 2018-05-27 04:16 GMT
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി വെബ്സൈറ്റ് ഉടമകള്‍ക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു
ദി വയര്‍ വാര്‍ത്ത വെബ്സൈറ്റിനെതിരായ അപകീര്‍ത്തി കേസില്‍ ഏപ്രില്‍ 12 വരെ നടപടികള്‍ കൈക്കൊള്ളരുതെന്ന് ഗുജറാത്ത് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം.
നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടി വെബ്സൈറ്റ് ഉടമകള്‍ക്ക് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷയുടെ ആസ്തി വര്‍ധന ചൂണ്ടിക്കാണിച്ച് വയര്‍ വാര്‍ത്തി നല്‍കിയിരുന്നു.ഇതിനെതിരെ അമിത്ഷായുടെ മകന്‍ ജെയ്ഷായാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.