ഗോരക്ഷകര്‍ക്കെതിരായ പരാമര്‍ശങ്ങള്‍ക്ക് 2019ല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് മോദിയോട് വിഎച്ച്പി
മോദിയുടെ പരാമര്‍ശങ്ങള്‍ ഗോരക്ഷകരെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇതിന് അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും
സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ ഗോരക്ഷകര്‍ക്കെതിരെ പരസ്യ പ്രതികരണം നടത്തി മുഖം രക്ഷിക്കാനുള്ള പ്രധാനമാന്ത്രി നരേന്ദ്ര മോദിയുടെ ശ്രമത്തിനെതിരെ വിഎച്ച്പി രംഗത്ത്. പകല്‍ സമയങ്ങളില്‍ ഗോരക്ഷകരും രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധരുമെന്ന പ്രധാനമന്ത്രിയുടെ വിശേഷണം ഗോ സംരക്ഷകര്‍ നേരിട്ട വലിയ അപമാനമാണെന്നും ഞെട്ടിപ്പിക്കുന്നതാണെന്നുമാണ് വിഎച്ച്പിയുടെ ഗുജറാത്ത് വിഭാഗത്തിന്‍റെ നിലപാട്. ലക്ഷകണക്കിന് പശുക്കളെ കൊലപ്പെടുത്തവരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നില്ലെന്നും എന്നാല്‍ അഹമ്മദാബാദില്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട ഗീത രംഭിയയെപോലുള്ള ഗോരക്ഷകരെ ഗുണ്ടകളെന്ന് വിശേഷിപ്പിക്കുന്നത് പ്രധാനമന്ത്രിയുടെ മാറിയ ചിന്താഗതിയെയാണ് കാണിക്കുന്നതെന്നും വിഎച്ച്പി കുറ്റപ്പെടുത്തുന്നു.
മോദിയുടെ പരാമര്‍ശങ്ങള്‍ ഗോരക്ഷകരെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ടെന്നും ഇതിന് അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും ആഗ്ര ബ്രജ് മേഖലയിലെ വിഎച്ച്പി ഉപാധ്യക്ഷന്‍ സുനില്‍ പരശര്‍ മുന്നറിയിപ്പു നല്‍കി. ഗോ സംരക്ഷണത്തിനായി പ്രയത്നിക്കുന്ന ഏക സംഘടന വിഎച്ച്പിയാണെന്ന് അവകാശപ്പെട്ട പരശര്‍ പാകിസ്താനുമായി സൌഹൃദത്തിനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് മോദിക്ക് മുന്നറിയിപ്പ് നല്‍കി.