പോരാടാന്‍ കഴിയില്ലെങ്കില്‍ ന്യൂയോര്‍ക്കിലേക്ക് പോകൂ, കാരാട്ടിന് കനയ്യയുടെ പരോക്ഷ മറുപടി
സഖാവെ, പോരാടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം നിങ്ങളില്‍ അവശേഷിക്കുന്നില്ലെങ്കില്‍ വിരമിച്ച് ന്യൂയോര്‍ക്കില്‍ പോയി
കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അല്ലെന്ന് അവകാശപ്പെട്ട മുതിര്‍ന്ന സഖാവില്‍ പോരാട്ടത്തിനുള്ള ത്രാണി അവശേഷിക്കുന്നില്ലെങ്കില്‍ വിരമിച്ച് ന്യൂയോര്‍ക്കിലേക്ക് പോകുകയാണ് വേണ്ടതെന്ന് ജെഎന്‍യു നേതാവ് കനയ്യ കുമാര്‍. കൊല്‍ക്കത്തയില്‍ എഐഎസ്എഫ് സംഘടിപ്പിച്ച ഒരു സെമിനാറിലാണ് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പേരെടുത്ത് പരാമര്‍ശിക്കാതെ കനയ്യ മറുപടി പറഞ്ഞതെന്ന് ദ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
"' ജെഎന്‍യുവില്‍ പഠിച്ച ഒരു മുതിര്‍ന്ന സഖാവുണ്ട്. ഏകാധിപത്യ സ്വഭാവമുള്ള പാര്‍ട്ടിയാണ് ബിജെപിയെന്നും എന്നാല്‍ അവര്‍ ഫാസിസ്റ്റ് അല്ലെന്നുമാണ് അദ്ദേഹത്തിന്‍റെ വാദം. സഖാവെ, പോരാടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം നിങ്ങളില്‍ അവശേഷിക്കുന്നില്ലെങ്കില്‍ വിരമിച്ച് ന്യൂയോര്‍ക്കില്‍ പോയി ജീവിക്കൂ, ഞങ്ങളുടെ പോരാട്ടങ്ങള്‍ ഞങ്ങള്‍ തുടര്‍ന്നോളാം" - കനയ്യ പറഞ്ഞു.
ആരുടെയും പേരെടുത്ത് പരാമര്‍ശിച്ചില്ലെങ്കിലും പ്രകാശ് കാരാട്ടിനെ ലക്ഷ്യം വച്ചായിരുന്നു ആ വാക്കുകള്‍. 1972-73 കാലഘട്ടത്തില്‍ ജെഎന്‍യു സ്റ്റുഡന്‍സ് അസോസിയേഷന്‍ അധ്യക്ഷനായിരുന്ന കാരാട്ട് അടുത്തിടെ എഴുതിയ ലേഖനത്തിലാണ് ബിജെപി ഫാസിസ്റ്റ് കക്ഷിയല്ലെന വാദം മുന്നോട്ടു വച്ചത്. ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടം കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചാകരുതെന്നായിരുന്നു കാരാട്ടിന്‍റെ ലേഖനത്തിലെ കാതല്‍. ഹിറ്റ്ലറെ പോലുള്ള ഒരു ശത്രുവിനെ നേരിടാന്‍ ഇടതും മറ്റ് ജനാധിപത്യ ശക്തികളും ഒന്നുചേരേണ്ട സമയം ആഗതമായെന്ന് ഏവരും മനസിലാക്കണമെന്ന് കനയ്യ ഓര്‍മ്മിപ്പിച്ചു. പൊതുനന്മ ലക്ഷ്യമാക്കിയുള്ള വലിയ മുന്നേറ്റങ്ങള്‍ക്കാകണം ഈ ഐക്യമെന്നും തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും ജയിക്കാനും മാത്രം ഉന്നംവച്ചാകരുതെന്നും കനയ്യ കൂട്ടിച്ചേര്‍ത്തു.
ടെലിഗ്രാഫിലെ വാര്‍ത്ത വായിക്കാം: http://www.telegraphindia.com/1160909/jsp/frontpage/story_107178.jsp#.V9JhcDV5Bzk