ഗാര്‍ഹിക പീഡനത്തിനെതിരായ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി
Update: 2018-05-28 10:16 GMT
ഓരോ ജില്ലയിലും കുടുംബ ക്ഷേമ സമിതി രൂപീകരിക്കണമെന്നതാണ് പ്രധാന മാര്‍ഗ നിര്‍ദേശം
ഗാര്‍ഹിക പീഡനത്തിനെതിരായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി സുപ്രീം കോടതി. ഇത് തടയുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ഗാര്‍ഹിക പീഡനക്കേസുകളില്‍ അറസ്റ്റിന് മുമ്പ് പരാതി പരിശോധിക്കാന്‍ ഓരോ ജില്ലയിലും കുടുംബ ക്ഷേമ സമിതി രൂപീകരിക്കണമെന്നതാണ് പ്രധാന മാര്‍ഗ നിര്‍ദേശം.