മന്ത്രി സഭാ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര വിവരാകാശ കമ്മീഷന്‍
മന്ത്രി സഭാ തീരുമാനങ്ങളും അജണ്ടയും പരസ്യപ്പെടുത്തണമെന്നാണ് നിര്‍ദേശം. വിവരാവകാശ നിയമത്തിന്റെ ....
മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്ത് വിടണമെന്ന് കേന്ദ്രവിവരാവകാശ കമ്മീഷണര്‍.കേന്ദ്ര സര്‍ക്കാറിനാണ് കമ്മീഷണര്‍ നിര്‍ദേശം നൽകിയത്.മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം പുറത്ത് വിടാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
വിവരാവകാശ നിയമത്തിൻറ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്ത് വിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മാത്തൂര്‍ കേന്ദ്രസര്‍ക്കാറിനോട് നിര്‍ദേശിച്ചിരിക്കുന്നത്.മന്ത്രിസഭ തീരുമാനങ്ങളും അജണ്ടയും പുറത്ത് വിടണമെന്നാണ് നിര്‍ദേശം.മന്ത്രിസഭ തീരുമാനങ്ങള്‍ പുറത്ത് വിടുന്ന കാര്യത്തിൽ സംസ്ഥാന സര്‍ക്കാരും സംസ്ഥാന വിവരാവകാശ കമ്മീഷണറും തര്‍ക്കം നിലനിൽക്കുന്നതിനിടേയാണ് കേന്ദ്രവിവരാവകാശ കമ്മീഷണറുടെ ഉത്തരവ്. വിവരവാകാശനിയമപ്രകാരം മന്ത്രിസഭ തീരുമാനങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിൻറ നിലപാട് .മന്ത്രിസഭ നിശ്ചയിക്കുന്ന കാര്യങ്ങള്‍ ഉത്തരവായാൽ മാത്രം പുറത്ത് വിടാമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ നൽകിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്.