ടിടി ദിനകരന്‍ എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി
ശശികലക്കെതിരായ വിധി യില്‍ ആശ്വസിക്കുമ്പോഴും മുഖ്യമന്ത്രി പദമുറപ്പിക്കല്‍ പനീര്‍ശെല്‍വത്തിന് എളുപ്പമാകില്ല. 134 എഐഡിഎംകെ അംഗങ്ങളില്‍ 11 പേരാണ് പനീര്‍ശെല്‍വത്തെ പരസ്യമായി....
ടി ടി ദിനകരനെ അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി വി കെ ശശികല നിയമിച്ചു.മന്നാര്‍ഗുഡി മാഫിയയെന്ന് ആക്ഷേപിക്കപ്പെടുന്ന ശശികലാ സംഘത്തില്‍ പെട്ട ആളാണ് ടി ടി ദിനകരന്‍. ജയലളിത ഒരു കാലത്ത് പോയ്സ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കിയവര്‍ പാര്‍ട്ടിയുടെ അമരത്തേക്കും വേദനിലയത്തിലേക്കും തിരിച്ചെത്തുന്ന അവസ്ഥയാണ് ഇതോടെ സംജാതമായിട്ടുള്ളത്. ശശികലയുടെ മരുമക്കളായ ദിനകരനെയും വെങ്കടേശനെയും 2011ല്‍ ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് തിരുത്തിയാണ് ഇവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്ത ശേഷം ദിനകരനെ ചുക്കാനേല്‍പ്പിക്കാനുള്ള തീരുമാനം ശശികല കൈകൊണ്ടത്.
ദിനകരനെ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി വി കറുപ്പ്സാമിപാണ്ഡ്യന്‍ രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് ജയലളിത പുറത്താക്കിയ ആളെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ശശികലക്കെതിരായ വിധി യില്‍ ആശ്വസിക്കുമ്പോഴും മുഖ്യമന്ത്രി പദമുറപ്പിക്കല്‍ പനീര്‍ശെല്‍വത്തിന് എളുപ്പമാകില്ല. 134 എഐഡിഎംകെ അംഗങ്ങളില്‍ 11 പേരാണ് പനീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണക്കുന്നത്. ഡി.എം.കെയും കോണ്‍ഗ്രസുംസഹായിച്ചാല്‍ പോലും 109 പേരുടെ പിന്തുണമാത്രമെ പനീര്‍ശെല്‍വത്തിന് ലഭിക്കു.അതേസമയം നിലവിലുള്ള എംഎല്‍എ മാരുടെ പിന്തുണ നിലനിര്‍ത്താനായാല്‍ എടപ്പാടി പളനിസ്വാമി തമിഴ്നാട് ഭരിക്കും.
കൈവിട്ടുപോയ മുഖ്യമന്ത്രി പദം തിരിച്ച്പിടിക്കാനുള്ള അവസാനശ്രമത്തിലാണ് ഒ.പനീര്‍ശെല്‍വം.എടപ്പാടി പളനിസ്വാമിയെ മുന്‍ നിര്‍ത്തി ശശികലയുടെ അവസാന കരുനീക്കം.തമിഴ് നാട് രാഷ്ട്രീയ ക്യാമ്പുകളില് കൂട്ടലും കുറക്കലും തുടരുകയാണ്.234 അംഗങ്ങളുള്ള സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 117 പേരുടെ പിന്തുണയാണ്.ജയലളിതയുടെ മരണശേഷം 134 എഐഡിഎംകെ അംഗങ്ങളില്‍ 11 പേരുടെ മാത്രം പരസ്യപിന്തുണയാണ് പനീര്‍ശെല്‍വത്തിനുള്ളത്.
89 എംഎല്‍എമാരുള്ള ഡി.എം.കെ യും 8 അംഗങ്ങളുള്ള കോണ്‍ഗ്രസും പിന്തുണച്ചാല്‍ പോലും 109 പേരുടെ പിന്തുണയെ പനീര്‍ശെല്‍വത്തിന് ലഭിക്കു.8 പേരുടെ പിന്തുണ കൂടിയുണ്ടങ്കിലെ ഭരിക്കാനാകൂ.ശശികല ക്യാമ്പില്‍ നിന്ന് കൂടുത്ല എംഎല്‍എ മാരെ വല വീശുകമാത്രമാണ് അധികാരത്തിലേക്കുള്ള ഏക മാര്‍ഗ്ഗം.ശശികലക്ക് ജയില്‍വാസം ഉറപ്പായത് എംഎല്‍എ മാരില്‍ മനംമാറ്റമുണ്ടാക്കുമൊ.ഇപ്പോഴുള്ള 123 അംഗങ്ങളെയും കൂടെ നിര്‍ത്താന് പളനിസ്വാമിക്കാകുമോ.ഇരു ക്യാമ്പുകളും എന്തല്ലാം തന്ത്രങ്ങളും പ്രലോഭനങ്ങളുമാണ് ആവിഷ്കരിക്കുന്നത്.ഇത്തരം ചര്‍ച്ചകളാണ് തമിഴ്നാട്ടിലെവിടെയും.