സ്വച്ഛ് ഭാരത് അങ്ങിനെ നടക്കട്ടെ...റോഡരികില്‍ മൂത്രമൊഴിച്ച് ആരോഗ്യമന്ത്രി

Update: 2018-06-02 01:57 GMT
സ്വച്ഛ് ഭാരത് അങ്ങിനെ നടക്കട്ടെ...റോഡരികില്‍ മൂത്രമൊഴിച്ച് ആരോഗ്യമന്ത്രി
Advertising

ജയ്പൂരില്‍ വച്ചായിരുന്നു സംഭവം

ശുചീകരണത്തിന്റെ കാര്യത്തില്‍ നഗരത്തെ മുന്നിലെത്തിക്കാന്‍ ജയപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ റോഡരികില്‍ മൂത്രമൊഴിച്ച് മാതൃകയായിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യമന്ത്രി. റോഡരികില്‍ മൂത്രവിസര്‍ജ്ജനം നടത്തുന്ന മന്ത്രിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മന്ത്രി കാളീചരണ്‍ സര്‍ഫാണ് റോഡിനോട് ചേര്‍ന്നുള്ള മതിലില്‍ മൂത്രമൊഴിച്ചത്. ജയ്പൂരില്‍ വച്ചായിരുന്നു സംഭവം. ഔദ്യോഗിക വാഹനത്തെയും മറ്റൊരു ഉദ്യോഗസ്ഥനെയും ചിത്രത്തില്‍ കാണാം.

പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 200 രൂപയാണ് ഇവിടെ പിഴ. സംഭവം വിവാദമായെങ്കിലും അതൊരു വലിയ കാര്യമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വച്ഛ്ഭാരതിനായി പണം ചെലവഴിക്കുമ്പോള്‍ മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഇത് നാണം കെട്ട പ്രവൃത്തിയാണെന്നും കോണ്‍ഗ്രസ് രാജസ്ഥാന്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് അര്‍ച്ചന ശര്‍മ്മ പറഞ്ഞു. ഒരു മന്ത്രിയും തന്റെ മണ്ഡലത്തില്‍ ഇങ്ങിനെ ചെയ്യരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News