ഡല്‍ഹിയില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് പരിഗണിക്കണം: ഹരിത ട്രൈബ്യൂണല്‍
Update: 2018-06-03 08:54 GMT
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തുടരുകയാണെങ്കില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തുടരുകയാണെങ്കില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് പരിഗണിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. താപവൈദ്യുത നിലയങ്ങളിലെ വൈദ്യുത ഉല്‍പാദനം നിര്‍ത്തിവെക്കാനും നിര്‍മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധം തുടരാനും ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ശബ്ദവും മലിനീകരണവും കുറവുള്ള പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് ഗവണ്‍മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. കഴിഞ്ഞ 17 വര്‍ഷത്തേതില്‍ വെച്ച് ഏറ്റവും രൂക്ഷമായ അന്തരീക്ഷ മലിനീകരണമാണ് ഡല്‍ഹിയില്‍ ഉള്ളത്.