'ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല'

Update: 2018-06-03 10:50 GMT
Editor : admin
'ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല'
Advertising

ബില്ലിനെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എതിര്‍ക്കുകയാണെന്നും ബന്ധപ്പെട്ട ഫയലുകള്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണെന്നും ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും

താന്‍ തീവ്രവാദിയല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബല്‍ജാല്‍ ഓര്‍ക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിജെപിയും അനില്‍ ബല്‍ജാലും ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ 15,000 ഗസ്റ്റ് ലക്ചറര്‍മാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ലഫ്റ്റനന്‍റ് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് കടുക്കുന്നതിനിടെയാണ് കെജ്‍രിവാള്‍ പൊട്ടിത്തെറിച്ചത്.

ബില്ലിനെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ എതിര്‍ക്കുകയാണെന്നും ബന്ധപ്പെട്ട ഫയലുകള്‍ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണെന്നും ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നും കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.

ഞങ്ങളെ കാണിക്കാതിരിക്കാന്‍ മാത്രം ആ ഫയലുകളില്‍ എന്ത് രഹസ്യമാണ് ഉള്ളത്? ലഫ്റ്റനന്‍റ് ഗവര്‍ണറെ ഒരു കാര്യം ഓര്‍മ്മെപെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്, തീവ്രവാദിയല്ല. സിസോദിയ തെരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ മന്ത്രിയാണ്, തീവ്രവാദിയല്ല - നിയമസഭയില്‍ കെജ്‍രിവാള്‍ പറഞ്ഞു. തങ്ങളാണ് ഡല്‍ഹിയുടെ ഭരണാധികാരികള്‍, ഉദ്യോഗസ്ഥരല്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News