ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചതിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് ടിഡിപി

Update: 2018-06-03 10:03 GMT
ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചതിനെതിരെ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് ടിഡിപി
Advertising

ആന്ധ്ര പ്രദേശിനെ ബജറ്റില്‍ അവഗണിച്ചതിനെതിരെ ആവശ്യമെങ്കില്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കുമെന്ന് എന്‍ഡിഎ ഘടകകക്ഷിയായ തെലുങ്ക് ദേശം പാര്‍ട്ടി.

ആന്ധ്ര പ്രദേശിനെ ബജറ്റില്‍ അവഗണിച്ചതിനെതിരെ ആവശ്യമെങ്കില്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കാന്‍ തെലുങ്ക് ദേശം പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്ന കാര്യത്തില്‍ ഇന്ന് ചേര്‍ന്ന ടിഡിപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം തീരുമാനമെടുത്തില്ല. ബിജെപി ദേശീയ നേതൃത്വത്തിന്‍റെ അനുനയ നീക്കത്തെ തുടര്‍ന്നാണ് ടിഡിപി അയഞ്ഞതെന്നാണ് സൂചന.

ആന്ധ്രാ പ്രദേശ് തലസ്ഥാന നഗരിയായ അമരാവതിക്ക് പ്രത്യേക പാക്കേജ്, അന്ധ്രാ പ്രദേശിന് പ്രത്യേക പദവി അടക്കമുള്ള വാഗ്ദാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഈ ബജറ്റിലും പാലിച്ചില്ലെന്നാണ് ടിഡിപിയുടെ ആക്ഷേപം. ഇക്കാര്യത്തില്‍ പ്രതിഷേധിച്ച് ബിജെപിയുമായുള്ള മുന്നണി ബന്ധം ടിഡിപി അവസാനിപ്പിച്ചേക്കുമെന്ന് പാര്‍ട്ടി നേതൃത്വം സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന‌ പാര്‍ട്ടി പാര്‍ലമെന്‍റി ബോര്‍ഡ് യോഗം എന്‍ഡിഎ വിടുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ല. ബജറ്റിലെ അവഗണനയില്‍ ആവശ്യമെങ്കില്‍ പാര്‍ലമെന്‍റില്‍ പ്രതിഷേധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു.

ബിജെപി ദേശീയ നേതൃത്വം നടത്തിയ അനുനയ നീക്കത്തെ തുടര്‍ന്നാണ് ടിഡിപി ഇന്ന് കടുത്ത നിലപാട് ഒഴിവാക്കിയതെന്നാണ് സൂചന. പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിനിടെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡുവിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഫോണില്‍ വിളിച്ചെന്നും ആന്ധ്രക്കുള്ള പ്രത്യേക പാക്കേജുകള്‍ ചര്‍ച്ച ചെയ്തെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Tags:    

Similar News