നീറ്റില്‍ ഇളവുകള്‍

Update: 2018-06-03 19:18 GMT
Editor : admin
നീറ്റില്‍ ഇളവുകള്‍
Advertising

മെഡിക്കല്‍ പ്രവേശത്തിനുള്ള പൊതുപ്രവേശ പരീക്ഷ ഈ വര്‍ഷം സര്‍ക്കാര്‍ കോളജുകള്‍ക്കും, സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലും ബാധകമാകില്ല.

മെഡിക്കല്‍ പ്രവേശത്തിനുള്ള പൊതുപ്രവേശ പരീക്ഷ ഈ വര്‍ഷം സര്‍ക്കാര്‍ കോളജുകള്‍ക്കും, സ്വകാര്യ കോളജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലും ബാധകമാകില്ല. കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഇറക്കാന്‍ പോകുന്ന ഓര്‍ഡിനന്‍സിലൂടെ ആയിരിക്കും ഇളവ് നല്‍കുക. അതേസമയം കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കോളജുകളിലും, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലും പ്രവേശം നേടാന്‍ നീറ്റ് പരീക്ഷയിലൂടെ മാത്രമേ സാധിക്കൂ.

സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെയാണ്, നീറ്റില്‍ ഭാഗിക ഭേദഗതി വരുത്തുന്ന ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ തീരുമാനിച്ചത്. എന്നാല്‍ ഓര്‍ഡിനന്‍സിലൂടെയുള്ള ഇളവ് സ്വകാര്യ മാനേജ്മെന്‍റ് കോളജുകള്‍ക്ക് ലഭിക്കില്ലെന്നാണറിയുന്നത്. സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്ന കോളജുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും, സ്വകാര്യ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ മെറിറ്റ് സീറ്റുകളിലേക്കും നീറ്റില്‍ ഇളവുണ്ടാകും. ഈ സീറ്റുകളിലേക്ക് സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പ്രത്യേക പ്രവേശ പരക്ഷയാകും ബാധകമാവുക. സ്വകാര്യ കോളജുകളിലെ മാനേജ്മെന്‍റ് സീറ്റുകളിലേക്കും, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന കോളജുകലെ സീറ്റുകളലേക്കും പ്രവേശം നേടാന്‍ നീറ്റ് പരീക്ഷ എഴുതിയേ മതിയാകൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിനായി നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ നീറ്റിന്‍റെ രണ്ടാം ഘട്ട പരീക്ഷ നടത്തുമെന്ന് ആരോഗ്യ മന്ത്രി ജെപി നദ്ദ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഓര്‍ഡിനന്‍സിലൂടെ നീറ്റില്‍ ഇളവ് നല്‍കുന്നതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ നീറ്റ് നടപ്പിലാക്കുന്നത് പൂര്‍ണ്ണമായും തടയുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്നും ജെപി നദ്ദ പറഞ്ഞു. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് മുന്നോടിയായി കേന്ദ്ര മന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ഡിന്‍സ് ഇറക്കാന്‍ നിര്‍ബന്ധിതമായ സാഹചര്യം മന്ത്രി രാഷ്ട്രപതിയോട് വിശദീകരിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News