സ്വാതന്ത്ര്യദിനാഘോഷം നടക്കുക കനത്ത സുരക്ഷയില്‍
സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വളിച്ചു . ദേശീയ സുരക്ഷാ ഉദേഷ്ടാവും ഐബി, റോ എന്നീ ഏന്‍സികളുടെ തലവന്‍ മാരും യോഗത്തില്‍ പങ്കെടുത്തു.
കനത്ത സുരക്ഷാ വലയത്തില്‍ എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തിനൊരുങ്ങി രാജ്യം. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ഉന്നതതല യോഗം വളിച്ചു . ദേശീയ സുരക്ഷാ ഉദേഷ്ടാവും ഐബി, റോ എന്നീ ഏന്‍സികളുടെ തലവന്‍ മാരും യോഗത്തില്‍ പങ്കെടുത്തു. വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇത്തവണ രാജ്യത്തുടനീളം നടക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പേ ഡല്‍ഹിയില്‍ സ്വാതന്ത്യദിനാഘോഷ പരിപാടികള്‍ ആരംഭിച്ചിരുന്നു. രാഷ്ട്രപതി ഭവനും പാര്‍ലിമെന്റും പുറമെ വിവിധ മന്ത്രാലയങ്ങളും തുടങ്ങി തലസ്ഥാനത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ മന്ദിരങ്ങളും ദീപാലംകൃതമായിക്കഴിഞ്ഞു. രാജ്പഥില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി വിവിധ സംസ്ഥാനങ്ങളുടെ കലാ പ്രകടനം നടക്കുന്നുണ്ട്. പഴുതടച്ച സുരക്ഷാ കൃമീകരണങ്ങളാണ് ഇത്തവണത്തെ സ്വാതന്ത്ര ദിനാഘോഷത്തിന് ഒരുക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ മാത്രം 9000 സുരക്ഷ ഉദ്യോഗസ്ഥരെ വ്യന്യസിച്ചു. 500 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. റെയില്‍വേ, മെട്രോ സ്‌റ്റേഷനുകളിലും വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കി. ചെങ്കോട്ടയില്‍ ബുള്ളറ്റ്പ്രൂഫ് കവചത്തിനുള്ളില്‍ നിന്നായിരിക്കും പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം. നാളെ കശ്മീരില്‍ ഭീകരാക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പാക് ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനമായ ഇന്ന് വഗാ അതിര്‍ത്തിയില്‍ പതിവ് പോലെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ സൗഹൃദം പങ്കു വച്ചു.