തെലങ്കാന സര്‍ക്കാര്‍ എം.എല്‍.എമാരുടെ ശമ്പളം 400 ശതമാനം വര്‍ദ്ധിപ്പിക്കുന്നു

Update: 2018-06-04 06:17 GMT
Editor : admin
Advertising

പ്രതിഫലം 400 ശതമാനമായി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം സര്‍ക്കാര്‍ ഏകദേശം അംഗീകരിച്ചു കഴിഞ്ഞു

കടത്തില്‍ മുങ്ങിയ തെലങ്കാന സര്‍ക്കാര്‍ എം.എല്‍.എമാരുടെ പ്രതിഫലം 400 ശതമാനം വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നതിന് പിന്നാലെ കൂടുതല്‍ ആവശ്യങ്ങളുമായി ജനപ്രതിനിധികള്‍ വീണ്ടും രംഗത്ത്. ഹൈദരാബാദില്‍ സ്ഥലവും വീടും നല്‍കണമെന്നാണു ജനപ്രതിനിധികളുടെ അടുത്ത ആവശ്യം. വാഹനം വാങ്ങാന്‍ കൂടുതല്‍ തുക നല്‍കണമെന്നും എം.എല്‍.എമാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. പ്രതിഫലം 400 ശതമാനമായി വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അനുകൂല തീരുമാനം സര്‍ക്കാര്‍ ഏകദേശം അംഗീകരിച്ചു കഴിഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. അതേ സമയം 1.3 ലക്ഷം കോടിയുടെ കടമുള്ള സംസ്ഥാനം എം.എല്‍.എമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News