ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകള്‍; ബിബിസി പട്ടികയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അമ്മയും
അമ്മയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സിദ്ധിഖി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്
2017ല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖിയുടെ അമ്മയും. ബിബിസി പട്ടികയിലാണ് സിദ്ധിഖിയുടെ അമ്മ മെഹറുന്നീസ സിദ്ധിഖി ഇടംപിടിച്ചത്. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തുകൊണ്ട് സിദ്ധിഖി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. ഒരു ചെറിയ ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും എല്ലാ തടസങ്ങളെയും അതിജീവിച്ച് വന്നയാളാണ് തന്റെ അമ്മയെന്ന് മൌണ്ടന്‍ മാന്‍ ആക്ടര്‍ കുറിച്ചു.
1999ല്‍ അമീര്‍ ഖാന്‍ നായകനായ സര്‍ഫറോഷ് എന്ന ചിത്രത്തിലൂടെയാണ് നവാസുദ്ദീന്‍ സിദ്ദിഖി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും 2012ല്‍ പുറത്തിറങ്ങിയ പീപ്പ്‍ലി ലൈവിലൂടെയാണ് സിദ്ധിഖി പ്രശസ്തനാകുന്നത്. കഹാനി, ഗ്യാംഗ്സ് ഓഫ് വ്യാസേപൂര്‍, തലാഷ്, ബജ്രംഗി ഭായ്ജാന്‍, മാഞ്ചി-ദ മൌണ്ടന്‍ മാന്‍ എന്നീ ചിത്രങ്ങള്‍ നിര്‍ണായക വേഷങ്ങള്‍ ലഭിച്ചുയ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 2012ല്‍ ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരവും ലഭിച്ചു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ്, ബിസിനസുകാരിയായ ഉര്‍വ്വശി സാഹ്നി, ബിസിനസ് അനലിസ്റ്റ് നിത്യ തുമ്മാലെച്ചട്ടി എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ വനിതകള്‍.