രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം തുടരുന്നു
ഇന്ത്യയുടെ നെട്ടല്ലൊടിക്കലാണ് ഇപ്പോഴത്തെ ജി എസ് ടിയുടെ ലക്ഷ്യമെന്ന് പറഞ്ഞ രാഹുല്‍ 2019 ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു.
ഗുജറാത്തില്‍ ജി എസ് ടി പ്രധാന പ്രചരാണായുധമാക്കി കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പര്യടനം തുടരുന്നു. ഇന്ത്യയുടെ നെട്ടല്ലൊടിക്കലാണ് ഇപ്പോഴത്തെ ജി എസ് ടിയുടെ ലക്ഷ്യമെന്ന് പറഞ്ഞ രാഹുല്‍ 2019 ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. വടക്കന്‍ ഗുജറാത്തില്‍ കര്‍ഷകരുമായും സ്ത്രീകളുമായും കച്ചവടക്കാരുമായും രാഹുല്‍ സംവദിച്ചു.
പ്രചരണക്കളം ചൂട് പിടിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന്‍റെ നവസര്‍ജന്‍ യാത്രയുടെ നാലാം ഘട്ടത്തിനാണ് രാഹുല്‍ ഇന്ന് തുടക്കം കുറിച്ചത്. പട്ടേല്‍ വിഭാഹഗത്തിന് സ്വാധീനമുള്ള സാബര്‍കാന്ത, ഗാന്ധിനഗര്‍ ജില്ലകളില്‍ പര്യടനം നടത്തിയ രാഹുല്‍ പ്രധാനമന്ത്രിയെയും അമിത്ഷായെയും രൂക്ഷമായി വിമര്‍ശിച്ചു. ഇപ്പോഴത്തെ ജി എസ്ടി അഞ്ചോ ആറോ വ്യവസായികളെ മാത്രമാണ് ശക്തിപ്പെടുത്തുന്നതെന്നും രാഹുല്‍.
2019 ല്‍ കോണ്‍ഗ്രസ്സ് കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പങ്കിട്ട രാഹുല്‍ അന്ന് പരമാവധി ജി എസ് ടി 28 ശതമാനത്തില്‍ നിന്ന് 18 ആക്കി ചുരുക്കുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് നാലാം തവണയാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്. അതേസമയം പ്രതികൂല സാഹചര്യത്തിലും സംസ്ഥാനത്ത് ബി ജെ പിക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് വിവിധ സര്‍വ്വേ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി.