വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും, കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? യോഗിയോട് സിദ്ധരാമയ്യ

Update: 2018-06-04 23:08 GMT
Editor : Sithara
വേണമെന്ന് തോന്നിയാല്‍ ബീഫ് കഴിക്കും, കഴിക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? യോഗിയോട് സിദ്ധരാമയ്യ
Advertising

നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്. തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്? എന്നാണ് സിദ്ധരാമയ്യയുടെ ചോദ്യം

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാക്പോര് തുടരുന്നു. നിരവധി ഹിന്ദുക്കള്‍ ബീഫ് കഴിക്കാറുണ്ട്. തനിക്ക് ബീഫ് കഴിക്കണമെന്ന് തോന്നിയാല്‍ കഴിക്കും. ബീഫ് കഴിക്കരുതെന്ന് പറയാന്‍ നിങ്ങള്‍ ആരാണ്? പഠിപ്പിക്കാന്‍ വരുന്നതിന് മുന്‍പ് ഗോഹത്യയെ കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത് എന്താണെന്ന് കൂടി പഠിക്കണമെന്നും സിദ്ധരാമയ്യ യോഗിയോട് പറഞ്ഞു.

കര്‍ണാടകയില്‍ ബിജെപി ഭരണത്തിലായിരുന്നപ്പോള്‍ ഗോവധ നിരോധം നടപ്പാക്കിയിരുന്നുവെന്ന് യോഗി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പറയുകയുണ്ടായി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ ആ നിയമം എടുത്തുകളഞ്ഞു. ഹിന്ദുക്കളെ സംബന്ധിച്ച് പശു വിശുദ്ധ മൃഗമാണ്. സിദ്ധരാമയ്യ ഹിന്ദുവാണെങ്കില്‍ ഗോഹത്യ അനുവദിക്കരുതെന്നും യോഗി പ്രസംഗിച്ചു. ഈ പരാമര്‍ശത്തിനുള്ള മറുപടിയാണ് സിദ്ധരാമയ്യ നല്‍കിയത്.

പശുവിന് കൊടുക്കേണ്ട പരിഗണനയെ കുറിച്ച് ക്ലാസ് എടുക്കുന്ന യോഗി എന്നെങ്കിലും പശുവിനെ പരിപാലിച്ചിട്ടുണ്ടോ എന്നാണ് സിദ്ധരാമയ്യയുടെ ചോദ്യം. താന്‍ പശുവിനെ മേയ്ക്കാറുണ്ട്. തൊഴുത്ത് വൃത്തിയാക്കാറുണ്ട്. അതുകൊണ്ട് തന്നെ യോഗിക്ക് പഠിപ്പിക്കാന്‍ ഒരു അധികാരവും ഇല്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

മതം, ജാതി, സംസ്കാരം, ആഹാരം എന്നിവയുടെയൊക്കെ പേരില്‍ രാജ്യത്തെ ഭിന്നിപ്പിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു ആവശ്യപ്പെട്ടു. ഇഷ്ടമുള്ള ആഹാരം കഴിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News