കാവേരി കേസ്: കര്‍ണാടകത്തിന് അധിക ജലം, തമിഴ്നാടിന് നല്‍കേണ്ട ജലത്തിന്‍റെ അളവ് കുറച്ചു

Update: 2018-06-04 10:02 GMT
കാവേരി കേസ്: കര്‍ണാടകത്തിന് അധിക ജലം, തമിഴ്നാടിന് നല്‍കേണ്ട ജലത്തിന്‍റെ അളവ് കുറച്ചു
Advertising

കേരളത്തിന് അധിക ജലമില്ല. ട്രൈബ്യുണല്‍ തമിഴ്നാടിന് അനുവദിച്ചിരുന്നത് 199 ടിഎംസി ജലമായിരുന്നു. സുപ്രീംകോടതി ഇത് 177.25 ടിഎംസിയായി കുറച്ചു.

കവേരീനദീ ജല തര്‍ക്കത്തില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്. 14.75 ടിഎംസി ജലമാണ് ഇതിലൂടെ കര്‍ണാടകത്തിന് അധികം ലഭിക്കുക. തമിഴ്നാടിന് വര്‍ഷം തോറും കര്‍ണാടകം 177.25 ടിഎംസി ജലം വിട്ടു നല്‍കണം. അധിക ജലം വേണമെന്ന കേരളത്തിന്‍റെയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി. . ട്രൈബ്യുണല്‍ തമിഴ്നാടിന് അനുവദിച്ചിരുന്നത് 199 ടിഎംസി ജലമായിരുന്നു. സുപ്രീംകോടതി ഇത് 177.25 ടിഎംസിയായി കുറച്ചു.

ദക്ഷിണേന്ത്യയിലെ പ്രധാന നദികളിലൊന്നായ കാവേരിയിലെ ജലത്തിനായി ഇരുപത് വര്‍ഷമായി തുടരുന്ന തര്‍ക്കത്തിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. . ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അമിതവ റോയ്, എ എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് കേസില്‍ വാദം കേട്ടത്.

കാവേരിയിലെ 740 ടി. എം .സി ജലം കാവേരി തര്‍ക്കപരിഹാര ട്രിബ്യൂണല്‍ കേരളം, തമിഴ്നാട് , കര്‍ണ്ണാടക സംസ്ഥാനങ്ങള്‍ക്കും ഒപ്പം പുതുച്ചേരിക്കുമായി 2007 ല്‍ വീതിച്ച് നല്‍കിയിരുന്നു. കര്‍ണാടകക്ക് 270 ടി.എം സി, തമിഴ്‍നാടിന് നൂറ്റി പത്തൊന്‍പത്, കേരളത്തിന് മുപ്പത്, പുതുച്ചേരിക്ക് എഴ് ടി എം സി എന്നിങ്ങനെയായാണ് ട്രീബൂണല്‍ വീതിച്ചത്. എന്നാല്‍ ഈ വിധിയില്‍ അതൃപ്തരായ മൂന്ന് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

99.8 ടി എം സി ജലം വിട്ട് കിട്ടണമെന്നാണ് കേരളത്തിന്‍റെ ആവശ്യം, കബനി, ഭവാനി അടക്കമുള്ള കൈവഴികളിലൂടെ ചുരുങ്ങിയത് 147 ടി.എംസി ജലമെങ്കിലും കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാടിന് ആവശ്യമായതില്‍ അധികം ജലം ട്രീബ്യണല്‍ അനുവദിച്ചെന്നാണ് കര്‍ണ്ണാടകത്തിന്‍റെ വാദം. പ്രതി ദിനം 2000 ക്യുസെക്സ് വെള്ളം വിട്ട് നല്‍കാന്‍ നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവും കര്‍ണ്ണാടക അംഗീകരിച്ചിട്ടില്ല. ഇതിന് പിന്നാലെ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും പലകുറി സംഘര്‍ഷവും വ്യാപകമായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഇന്നത്തെ സുപ്രീം കോടതി വിധി നിര്‍ണ്ണായകമാണ്.

Tags:    

Similar News