രാഷ്ട്രപതിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു
Update: 2018-06-04 15:37 GMT
രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഡാര്ജിലിങ്ങില്വെച്ച് അപകടത്തില്‍പെട്ടത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് ഡാര്ജിലിങ്ങില്വെച്ച് അപകടത്തില്‍പെട്ടത്. പഞ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും രാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. നിയന്ത്രണംവിട്ട വാഹനം മലയിടുക്കിലേക്ക് മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ആറു പേരും സുരക്ഷിതരാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. നിസാര പരിക്കുകകളോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡാര്‍ജിലിങ്ങില്‍ നിന്നു ബഗ്ദോഗ്രയിലേക്ക് പോകുകയായിരുന്നു സംഘം. മമതയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. പ്രദേശവാസികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.