ഗോരക്ഷകര്‍ യുവാവിനെ മര്‍ദിച്ച് വലിച്ചിഴച്ച സംഭവം; മാപ്പ് പറഞ്ഞ് യു.പി പൊലീസ് 

ഉത്തര്‍പ്രദേശില്‍ ഗോരക്ഷകര്‍ യുവാവിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ക്ഷമാപണവുമായി യു.പി പൊലീസ്. 

Update: 2018-06-22 03:56 GMT
Advertising

ഉത്തര്‍പ്രദേശില്‍ ഗോരക്ഷകര്‍ യുവാവിനെ പൊലീസിന്റെ സാന്നിധ്യത്തില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ക്ഷമാപണവുമായി യു.പി പൊലീസ്. ചിത്രത്തിലുള്ള മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് നടപടി.

ഉത്തര്‍ പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം. 45കാരനായ ഖാസിമിനെയും 65കാരനായ സമയുദ്ദീനെയുമാണ് പശുവിനെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിച്ചതച്ചത്. ഖാസിം ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരിച്ചു. സമയുദ്ദീന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ആംബുലന്‍സ് ഇല്ലാത്തതിനാലാണ് ഇയാളെ ആശുപത്രിയിലേക്ക് വലിച്ചുകൊണ്ടുപോകേണ്ടി വന്നതെന്നാണ് പൊലീസിന്റെ വിശദീകരണം.

പുറത്തുവന്ന വീഡിയോയില്‍ ഖാസിം മര്‍ദ്ദനമേറ്റ് വീണുകിടന്ന് നിലവിളിക്കുന്നത് കാണാം. ആക്രമണം നിര്‍ത്താനും ഖാസിമിന് വെള്ളം കൊടുക്കാനും ആരോ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഈ ചെയ്യുന്നതിന്റെ പരിണതഫലങ്ങള്‍ തിരിച്ചറിയൂ എന്നും ഒരാള്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ രണ്ടു മിനുട്ടിനുള്ളില്‍ എത്തിയില്ലായിരുന്നെങ്കില്‍ അയാള്‍ പശുവിനെ കൊല്ലുമായിരുന്നു എന്നാണ് മറ്റൊരാള്‍ മറുപടി നല്‍കിയത്.

എന്നാല്‍ ബൈക്കുകള്‍ തമ്മിലുരസിയതിന്‍റെ പേരിലുള്ള അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് ആദ്യ ഘട്ടത്തില്‍ വിശദീകരിച്ചത്. വീഡിയോ പുറത്തുവന്നതോടെയാണ് പശുവിന്‍റെ പേരിലുള്ള കൊലയാണെന്ന ആരോപണം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞത്.

Tags:    

Similar News