സ്വവര്‍ഗരതിക്കേസില്‍ അനുകൂല പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് സുപ്രിം കോടതി
ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗാനുരാഗികളും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് രാജ്യത്ത് വിവിധയിടങ്ങിളില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു
Update: 2018-07-12 07:38 GMT
സ്വവര്‍ഗരതിക്കേസില്‍ അനുകൂല പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ച് സുപ്രിം കോടതി. സ്വവർഗാനുരാഗികൾക്ക് മേൽ രക്ഷിതാക്കളില്‍ നിന്നും സമൂഹത്തില്‍ നിന്നും സമ്മര്‍ദ്ദം ശക്തമാണ്,അതു വഴി എതിര്‍ ലിംഗത്തിലുള്ള ആളെ വിവാഹം കഴിക്കേണ്ടി വരുന്നുവെന്ന് കേസ് പരിഗണിക്കുന്ന ഭരണ ഘടന ബഞ്ചിലെ ഏക വനിതാ ജഡ്ജിയായ ഇന്ദുമല്‍ഹോത്ര ചൂണ്ടിക്കാട്ടി.
ട്രാന്‍സ്ജെന്‍ഡറുകളും സ്വവര്‍ഗാനുരാഗികളും നേരിടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് രാജ്യത്ത് വിവിധയിടങ്ങിളില്‍ ചികിത്സ നിഷേധിക്കപ്പെടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. സ്വര്‍ഗ്ഗരതി ക്രിമനല്‍ കുറ്റമാക്കുന്ന ഐപിസി 377 ആം വകുപ്പ് റദ്ദാക്കണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. വിഷയത്തില്‍ കോടതി ഉചിത തീരുമാനം കൈകൊള്ളട്ടെ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.