തത്സമയ സംപ്രേഷണം ചീഫ് ജസ്റ്റിസിന്‍റെ കോടതിയില്‍ നിന്ന് പരീക്ഷിക്കാമെന്ന് സര്‍ക്കാര്‍

കേസിലെ ഹര്‍ജിക്കാരിയും അഭിഭാഷകയുമായ ഇന്ദിര ജയ്സിംങുമായി ചര്‍ച്ച ചെയ്ത ശേഷം മാര്‍ഗ്ഗ രേഖക്ക് അന്തിമ രൂപം നല്‍കാന്‍ എ.ജിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Update: 2018-07-23 07:46 GMT
Advertising

സുപ്രീം കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ചീഫ് ജസ്റ്റിസിന്‍റെ കോടതിയില്‍ നിന്ന് തന്നെ പരീക്ഷിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭരണഘടന ബഞ്ചിലെ നടപടികള്‍ മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്യാം. പരീക്ഷണത്തിന്‍റെ ഫലം ആശ്രയിച്ച് തുടർ തീരുമാനം എടുക്കാം എന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. വിഷയത്തില്‍ കേന്ദ്രം കോടിതിയില്‍ മാര്‍ഗ്ഗരേഖ സമര്‍പ്പിച്ചു. കേസിലെ ഹര്‍ജിക്കാരിയും അഭിഭാഷകയുമായ ഇന്ദിര ജയ്സിംങുമായി ചര്‍ച്ച ചെയ്ത ശേഷം മാര്‍ഗ്ഗ രേഖക്ക് അന്തിമ രൂപം നല്‍കാന്‍ എ.ജിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.

Tags:    

Similar News