16 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍; ഒരാള്‍ അറസ്റ്റില്‍

കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന അമ്മക്ക് ഭക്ഷണവുമായി പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് അക്രമികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. 

Update: 2018-07-24 07:07 GMT
Advertising

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ 16 കാരിയായ പെണ്‍കുട്ടിയെ ബലപ്രയോഗത്തിലൂടെ വലിച്ചിഴച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിന്‍റെ വീഡിയോ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതോടെ അക്രമികളില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ജൂലൈ 12 നാണ് അക്രമം നടന്നതെന്നും പൊലീസ് വ്യക്തമാക്കി.

കൃഷിയിടത്തില്‍ ജോലി ചെയ്യുകയായിരുന്ന അമ്മക്ക് ഭക്ഷണവുമായി പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് അക്രമികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വഴിമധ്യേ പരിചയക്കാരനായ ഒരാള്‍ പെണ്‍കുട്ടിക്ക് ലിഫ്റ്റ് നല്‍കി. ഇരുവരും കൃഷിയിടത്തിലേക്ക് വനത്തിനുള്ളിലൂടെ പോകുന്നതിനിടെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ അടക്കമുള്ള അക്രമി സംഘം ഇവരെ തടഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു. ആറു മിനിറ്റുള്ള വീഡിയോ അക്രമി സംഘത്തിലെ ഒരാള്‍ തന്നെയാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. അക്രമികളോട്, തന്നെ ഉപദ്രവിക്കരുതെന്ന് പെണ്‍കുട്ടി യാചിക്കുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുമെന്നും മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News