ജാര്‍ഖണ്ഡിലെ പോപ്പുലര്‍ ഫ്രണ്ട് നിരോധനം കോടതി റദ്ദാക്കി

ഒരു സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി

Update: 2018-08-27 13:42 GMT
Advertising

ജാർഖണ്ഡിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കും നേതാക്കൾക്കും ഐഎസ് ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ഫെബ്രുവരിയിലാണ് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഒരു സംഘടനയെ നിരോധിക്കുന്നതിനുള്ള നടപടിക്രമങ്ങളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.

ഭരണഘടനയിലെ ആർട്ടിക്കിൾ 19 ലംഘിക്കപ്പെട്ടു. നിരോധനത്തെ സാധൂകരിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ സംസ്ഥാന സർക്കാറിന് ആയില്ല. നിരോധന ഉത്തരവ് അനീതിയാണ്. അതുകൊണ്ട് തന്നെ നിരോധനം റദ്ദ് ചെയ്യുന്നുവെന്ന് കോടതി വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് രംഗൻ മുകോപാധ്യായ് അധ്യക്ഷനായ ബഞ്ചിന്റെതാണ് നടപടി. സംഘടനക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറും കോടതി റദ്ദാക്കി.

Tags:    

Similar News