കേരളത്തിനുള്ള വിദേശ സഹായം: തടസ്സം നീക്കാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് രാജ്നാഥ് സിങ്

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് സമഗ്ര പുനരധിവാസ പാക്കേജ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത്, വലത് എംപിമാർ ഒന്നിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്.

Update: 2018-08-30 07:56 GMT
Advertising

കേരളത്തിന്റെ പുനരുദ്ധാരണത്തിന് മുഖ്യമന്ത്രിയുമായി ചർച്ച നടത്താമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രണ്ടാഴ്ചക്ക് ശേഷം ചർച്ച നടത്തും. വിദേശ സഹായം സ്വീകരിക്കുന്നതിലുള്ള തടസ്സം നീക്കുന്നതിൽ വിദേശകാര്യ മന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം കേരളത്തില്‍ നിന്നുള്ള എംപിമാരെ അറിയിച്ചു.

Full View

പ്രളയക്കെടുതിയിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് സമഗ്ര പുനരധിവാസ പാക്കേജ് അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടത്, വലത് എംപിമാർ ഒന്നിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടത്. വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി ഉറപ്പ് നൽകി. അധിക ധനസഹായം, സൗജന്യ അരി, ഗോതമ്പ് അടക്കമുള്ള അവശ്യ ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങിയവ ഉടൻ അനുവദിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

കൃഷിമന്ത്രി രാധാമോഹൻ സിങുമായും ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാനുമായും എംപിമാർ ഇന്ന് ചർച്ച നടത്തും.

Tags:    

Similar News